കൂടരഞ്ഞി ബാങ്ക് കെയർഹോം പദ്ധതിയിൽ ഒരു വീടുകൂടി നിർമ്മിച്ചു നൽകി.

[email protected]

കോഴിക്കോട് കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് കല്ലോലിക്കൽ കല്യാണി സോമനു നിർമ്മിച്ച് നൽകിയ വീടിൻറെ താക്കോൽദാനം നാട്ടുകാരുടെ സാന്നിധ്യത്തിൽ നടന്നു. ഏകദേശം 600 ചതുരശ്ര അടിയിലാണ് വീടു നിർമ്മിച്ചിരിക്കുന്നത്. പനക്കചാലിൽ നടന്ന ചടങ്ങിൽ കോഴിക്കോട് പ്ലാനിങ് അസിസ്റ്റന്റ് രജിസ്ട്രാർ എ.കെ. ആഗസ്തി താക്കോൽദാനം നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് പി.എം. തോമസ് മാസ്റ്റർ, സെക്രട്ടറി ജിമ്മി ജോസ്‌, എ.ആർ ഓഫീസ് സൂപ്രണ്ട് സനിത, ആഡിറ്റർ ബി.ആർ.നിഷ, യൂണിറ്റ് ഇൻസ്പെക്ടർ ബിജി എസ്. ആർ, എന്നിവർ സംസാരിച്ചു . താമരശ്ശേരി അസിസ്റ്റൻറ് റെജിസ്ട്രർ ബി.സുധ അധ്യക്ഷതവഹിച്ചു. ഉദ്യോഗസ്ഥരും സഹകാരികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു .

Leave a Reply

Your email address will not be published.

Latest News
error: Content is protected !!