കുട്ടമശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് മാവിന്‍ തൈകള്‍ നട്ടു

Deepthi Vipin lal

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി എറണാകുളം കുട്ടമശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് ചാലക്കല്‍ ദാറുസ്സലാം എല്‍.പി.സ്‌കൂളില്‍ മാവിന്‍ തൈകള്‍ നട്ടു. ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ 100 മാവിന്‍ തൈകളാണ് ഒരാഴ്ച കൊണ്ട് നടുന്നത്. ബാങ്ക് ഭരണ സമിതി അംഗം കെ.കെ.അബ്ദുള്‍ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ദാറുസ്സലാം എല്‍.പി.സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കെ.എ. ഫാഹിം സ്വാഗതവും ബാങ്ക് സെക്രട്ടറി വി.എ. ആനന്ദവല്ലി നന്ദിയും പറഞ്ഞു. ബാങ്ക് ഭരണ സമിതി അംഗം പി.എ.ഷാജഹാന്‍, ബാങ്ക് ഭരണ സമിതി അംഗങ്ങളായ രഘുനാഥന്‍ നായര്‍ , റാബിയ സുലൈമാന്‍, സി.ബി. കാദര്‍ കുഞ്ഞ്, അസിസ്റ്റന്റ് സെക്രട്ടറി കെ.വി.ബിനോയ് കുമാര്‍, സ്‌കൂളിലെ അധ്യാപകരായ മുഹമ്മദലി, ഫാരിസ്, അമീര്‍, സലീം, ജിസ്‌ന, സീനത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News