കടന്നപ്പള്ളി ബാങ്ക് പള്‍സ് ഓക്‌സിമീറ്റര്‍ നല്‍കി

Deepthi Vipin lal

കടന്നപ്പള്ളി പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്ക് കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന് പള്‍സ് ഓക്‌സിമീറ്റര്‍ നല്‍കി. പഞ്ചായത്തിലെ 15 വാര്‍ഡുകളിലേക്കായി 30 ഓക്‌സിമീറ്റര്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡന്റ് ടി.രാജന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മോഹനന്‍, പി.പ്രഭാകരന്‍, വി.വി.സന്തോഷ് കുമാര്‍, വി.വി.മധുസൂദനന്‍ ,കെ.സജിത്ത് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.