എന്‍ എം ഡി സി യുടെ മുപ്പത്തിയാറാമത് ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം തുടങ്ങി

moonamvazhi

ദി നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ & മാര്‍ക്കറ്റിംഗ് സൊസൈറ്റി (എന്‍ എം ഡി സി ) യുടെ മുപ്പത്തിയാറാമത് ഔട്ട്‌ലെറ്റ് കൊയിലാണ്ടി കോംപ്‌കോസില്‍ ആരംഭിച്ചു. എന്‍.എം.ഡി.സി ചെയര്‍മാന്‍ കെ.കെ. മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. കോംപ്‌കോസ് പ്രസിഡണ്ട് അഡ്വ.കെ.സത്യന്‍ അധ്യക്ഷത വഹിച്ചു.

കോംപ്‌കോസ് വൈസ്‌ചെയര്‍മാന്‍ സി.കെ. മനോജ് സ്വാഗതം പറഞ്ഞു. കൊയിലാണ്ടി വനിതാ സഹകരണ സംഘം പ്രസിഡണ്ട് പത്മകുമാരി ആദ്യ വില്‍പന ഏറ്റുവാങ്ങി. കൊയിലാണ്ടി സഹകരണ ആശുപത്രി വൈസ്‌ചെയര്‍മാന്‍ ടി.കെ.ചന്ദ്രന്‍, എന്‍.എം.ഡി.സി ബ്രാഞ്ച് മാനേജര്‍ ശിവ പ്രസാദ് എന്നിവര്‍ സംസാരിച്ചു .

Leave a Reply

Your email address will not be published.