എന്‍.എം.ഡി.സി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കേന്ദ്രം ആരംഭിച്ചു

Deepthi Vipin lal

എന്‍.എം.ഡി.സി ഉല്‍പ്പന്നങ്ങളുടെ മുപ്പത്താമത് വില്‍പ്പന കേന്ദ്രം മണിയൂര്‍ തുറശ്ശേരി മുക്കില്‍ ആരംഭിച്ചു. മണിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി..കെ. അഷ്‌റഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എം.ഡി.സി ചെയര്‍മാന്‍ പി.സൈനുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.എം.ഡി.സി ചെയര്‍മാന്‍ പി.സൈനുദ്ദീന്‍ കെ.പി.രാജഗോപാലന്‍ മാസ്റ്റര്‍ക്ക് ആദ്യ വില്‍പന നടത്തി. മെമ്പര്‍മാരായ പ്രഭ പുനത്തില്‍, കെ. ചിത്ര, എന്‍.എം.ഡി.സി ഡയറക്ടര്‍ പി.എം ലീന, ടി. നാണു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

എം.പദ്മനാഭന്‍ നമ്പ്യാര്‍ സ്വാഗതവും മാനേജര്‍ വി.എസ് ശ്രിധിന്‍ നന്ദിയും പറഞ്ഞു. എന്‍.എം.ഡി.സി ഉല്‍പന്നങ്ങളായ കോപ്പോള്‍ ബ്രാന്റ് വെളിച്ചെണ്ണ, എള്ളെണ്ണ , ഹെയര്‍ കെയര്‍ ഓയില്‍, കോഫി പൗഡര്‍, വയനാടന്‍ സുഗന്ധ വ്യജ്ഞനങ്ങള്‍, മുതലായവയും, കേരളാ സോപ്പ്‌സിന്റെ ഉല്‍പ്പന്നങ്ങളും, ന്യായമായ വിലയില്‍ ലഭിക്കും.

Leave a Reply

Your email address will not be published.