ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
മലപ്പുറം പെരിന്തല്‍മണ്ണ താലൂക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മെമ്പര്‍മാരുടെ മക്കളെ അനുമോദിച്ചു. അങ്ങാടിപ്പുറം എം.പി നാരായണ മേനോന്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ എം.എല്‍.എ എ.പി അനില്‍കുമാര്‍ ക്യാഷ് അവാര്‍ഡും മൊമെന്റോയും വിതരണം ചെയ്തു.
സംഘം പ്രസിഡന്റ് എ.കെ മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ അന്‍വര്‍, രാധാകൃഷ്ണന്‍ മാസ്റ്റര്‍, പൊന്‍പാറ കോയകുട്ടി, ടി.വി ഉണ്ണികൃഷ്ണന്‍, അലി അക്ബര്‍.കെ, കാസിം മുഹമ്മദ് ബഷീര്‍, അഹമ്മദാലി.ഇ, വേലായുധന്‍.കെ.പി, സാഹിറ.ഐ.ടി, പാത്തുമ്മ.സി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി നിസാര്‍.സി.ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.