മികച്ച വിഭവങ്ങളുമായി മൂന്നാം വഴി ജൂണ്‍ ലക്കമിറങ്ങി

Deepthi Vipin lal

മൂന്നാം വഴി സഹകരണ മാസികയുടെ നാല്‍പ്പത്തിനാലാം ലക്കമിറങ്ങി. ജൂണ്‍ നാലിനു അച്ചടിച്ചെങ്കിലും പത്തു ദിവസം ലോക്ഡൗണില്‍ കുടുങ്ങിപ്പോയി.

കാര്‍ഷിക മേഖലയുടെ വളര്‍ച്ചയും കാര്‍ഷിക സംരംഭങ്ങളുടെ വ്യാപനവും സഹകരണ സംഘങ്ങളിലൂടെ കൈവരിക്കാനാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേക്കുറിച്ചാണ് കവര്‍ സ്റ്റോറി.( ഇനി മിഷന്‍ സഹകരണത്തിലേക്ക് – കിരണ്‍വാസു ).

പ്രതിസന്ധികളില്‍ ഒളിച്ചോടാതെ പൊരുതിനിന്ന സഹകരണമന്ത്രി വി.എന്‍.വാസവന്റെ രാഷ്ട്രീയ , സഹകാരി ജീവിതത്തെക്കുറിച്ച് ( വി.എന്‍.വാസവന്‍: സഹകാരിയായ അമരക്കാരന്‍ ) ഈ ലക്കത്തില്‍ വായിക്കാം. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം കിട്ടുംവിധത്തിലുള്ള ഒരു സ്ഥാപനസംസ്‌കാരമാണ് സഹകരണ സംഘങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതെന്ന് സമര്‍ഥിക്കുകയാണ് അധ്യാപികയായ ഡോ. ആര്‍.ഇന്ദുലേഖ തന്റെ ലേഖനത്തിലൂടെ ( സ്ത്രീ സമത്വ സംഘങ്ങളിലൂടെ നടപ്പാവട്ടെ ശാക്തീകരണം ).

അഭിഭാഷക മാര്‍ക്കായി വിധി എന്ന ബ്രാന്റില്‍ വിശേഷ സാരി നെയ്യുന്ന ചേന്ദമംഗലം കൈത്തറി സഹകരണ സംഘത്തെക്കുറിച്ച് വി.എന്‍.പ്രസന്നന്‍ ( വിധിയുമായി ചേന്ദമംഗലം കൈത്തറി കോടതി കയറുന്നു) എഴുതുന്നു.

ഏറെ വെല്ലുവിളി നിറഞ്ഞ ഇന്നത്തെ കാലത്ത് നിലനില്‍ക്കാനും വളരാനും സഹകരണ സ്ഥാപനങ്ങള്‍ ആധുനിക മാനേജ്‌മെന്റ് സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളണമെന്നു വാദിക്കുന്നു ഡോ.എം.രാമനുണ്ണി ( കാലത്തിന്റെ ആവശ്യം തന്ത്രപരമായ മാനേജ്‌മെന്റ്).

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങളെ വിമര്‍ശനബുദ്ധ്യാ വിലയിരുത്തുകയാണ് തിരുവനന്തപുരത്തെ ACSTI യുടെ മുന്‍ ഡയരക്ടര്‍ ബി.പി. പിള്ള.

പതിവുപോലെ ഫീച്ചര്‍ സ്റ്റോറികളും ഈ ലക്കത്തില്‍ വായിക്കാം. കലാകേരളത്തിനു മാതൃകയായി വെഞ്ഞാറമൂട്ടിലെ സാംസ്‌കാരിക സഹകരണ സംഘം, അടയ്ക്കാ വിപണിക്കു പേരുകേട്ട പാലക്കാട് ചാലിശ്ശേരിയിലെ ഹൈടെക് സഹകരണ ബാങ്ക് (അനില്‍ വള്ളിക്കാട്), സംഘക്കു ഷിക്ക് മാതൃകയായി മാറിയ കോഴിക്കോട്ടെ മുത്താലം ഗ്രാമം (യു.പി.അബ്ദുള്‍ മജീദ്), മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമായി മികവിന്റെ പാതയില്‍ എറണാകുളം വാരപ്പെട്ടി ബാങ്ക് ( വി.എന്‍.പ്രസന്നന്‍).

കോഴിക്കോട്ടെ കയര്‍ സംഘങ്ങള്‍ ഹൈടെക്കാവുന്നു എന്നിവയാണ് ഫീച്ചറുകള്‍. പൈതൃകം (ടി.സുരേഷ് ബാബു), കരിയര്‍ ഗൈഡന്‍സ് ( ഡോ. ടി.പി.സേതുമാധവന്‍ ), സ്റ്റുഡന്‍സ് കോര്‍ണര്‍ (ടി.ടി.ഹരികുമാര്‍), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയിചന്ദ്രന്‍ ) എന്നീ സ്ഥിരം പംക്തികളും.
ആര്‍ട്ട് പേപ്പറില്‍ 100 പേജ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!