സൗജന്യമായി കിടക്കവിരി നല്കി
എറണാകുളം ജില്ലയിലെ എളമക്കര സാമൂഹികക്ഷേമസഹകരണസംഘവും കനിവ് പാലിയേറ്റീവ് കെയര്‍ എളമക്കര മേഖലാകമ്മറ്റിയും ചേര്‍ന്നു സുനിദ്ര മാട്രസിന്റെ സഹായത്തോടെ കിടപ്പുരോഗികള്‍ക്കു സൗജന്യമായി കിടക്കവിരികള്‍ വിതരണം ചെയ്തു. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ആര്. നിഷാദ് ബാബു അധ്യക്ഷനായിരുന്നു. എസ്. ശിവന്, ടിഞ്ചു. കെ ജോര്‍ജ്, ജാസ്മിന് പ്രദീപ്, എം.കെ. സുനില്‍, കെ.എന്‍. സന്തോഷ്, കെ.എല്‍. ബിജു, കെ.ബി. സതീഷ്കുമാര്‍, കെ.കെ. രവിക്കുട്ടന് എന്നിവര്‍ സംസാരിച്ചു.