സഹകരണമേഖലയെ തകര്‍ക്കാന്‍ ശ്രമം: അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചു

moonamvazhi

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് നടത്തി. കേരളത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് സഹകരണ മേഖലയില്‍ ജോലിചെയ്യുന്നത്. ഉപജീവനമാര്‍ഗത്തിനായി പ്രത്യക്ഷമായും പരോക്ഷമായും വലിയ ജനവിഭാഗം സഹകരണ മേഖലയെ ആശ്രയിക്കുന്നു. സഹകരണ മേഖലയുടെ സാമ്പത്തിക അടിത്തറയും സ്വയം പര്യാപ്തതയും തകര്‍ക്കാനുള്ള പരിശ്രമങ്ങളാണ് നടക്കുന്നത്.

ഇടുക്കി തൊടുപുഴ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ചേര്‍ന്ന പ്രതിഷേധ സദസ് എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാര്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ സെക്രട്ടറി എം ആര്‍ അനില്‍കുമാര്‍ അധ്യക്ഷനായി. കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം പി എം ഫിറോസ്, എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ, എന്‍ജിഒ യൂണിയന്‍ ജില്ലാ ജോ. സെക്രട്ടറി ടി ജി രാജീവ്, ജില്ലാ സെക്രട്ടറിയറ്റംഗം വി എസ് എം നസീര്‍ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News