ഷീബക്കൊരു കൈത്താങ്- സഹായ ധനം കൈമാറി

Deepthi Vipin lal

ജോലിക്കിടയില്‍ ദേഹമാസകലം പൊള്ളലേറ്റ് മഞ്ചേരി മലബാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഹ പ്രവര്‍ത്തകയക്ക് സഹായ ധനം നല്‍കി. കെ.സി.ഇ.എഫ് നിലമ്പൂര്‍ താലൂക്ക് കമ്മിറ്റി. തിരുവാലി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയായ ഷീബയ്ക്കാണ് സഹപ്രവര്‍ത്തകര്‍ ചികിത്സാ സഹായം നല്‍കിയത്.

നിലമ്പൂരിലെ മെമ്പര്‍മാര്‍, ജില്ലയിലെ മറ്റു താലൂക്കുകളിലെ കെ.സി.ഇ.എഫ് കമ്മിറ്റികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വരൂപിച്ച 125000/രൂപ എ.പി. അനില്‍കുമാര്‍ എം.എല്‍.എ ഷീബയുടെ ഭര്‍ത്താവിന് കൈമാറി. കെ.സി.ഇ.എഫ് താലൂക്ക് പ്രസിഡന്റ് അനീഷ് കാറ്റാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണന്‍, ബാങ്ക് പ്രസിഡന്റ് ജയദേവന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് അമ്പാടി ഗോപാലകൃഷ്ണന്‍, ബാങ്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് നജീബ്, താലൂക്ക് സെക്രട്ടറി വില്‍ബി ജോര്‍ജ്, ഷീജ പോരൂര്‍, ഇബ്‌നു കദീര്‍, ബിപിന്‍ ഇടപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.