വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന് 3.07 കോടി രൂപ ലാഭം
വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 35-ാമത് വാര്‍ഷിക പൊതുയോഗം ആലിന്‍ചുവട് എന്‍.എസ്.എസ്.ഹാളില്‍ നടന്നു. 2022-23 വര്‍ഷത്തെ ആഡിറ്റ് ചെയ്ത വരവ് ചിലവ് കണക്കും റിപ്പോര്‍ട്ടും അംഗീകരിച്ചു. 3.07 കോടി രൂപയാണ് ബാങ്കിന്റെ ലാഭം. ലാഭത്തിന്റെ 20 ശതമാനമായ 75.14 ലക്ഷം രൂപ അംഗങ്ങള്‍ക്ക് ലാഭവീതമായി വിതരണം ചെയ്യുന്നതിനായി തീരുമാനിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് മുതിര്‍ന്ന അംഗമായ എം.കെ.തങ്കപ്പന് ലാഭവീതം നല്കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി എം.എന്‍.ലാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ജി.സുരേന്ദ്രന്, ഇ.പി.സുരേഷ്,സേവ്യര്‍ ലിജു എന്നിവര്‍ സംസാരിച്ചു.
വെണ്ണല സഹകരണ ബാങ്ക് സഹകരണ തൊഴില്‍ സേന രൂപീകരിച്ചു
കൊച്ചി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സഹകരണ തൊഴില്‍ സേന രൂപീകരിച്ചു. സഹകരണ തൊഴില്‍ സേനയുടെ (കോ-ഓപ്പറേറ്റീവ് ലേബര്‍ ഫോഴ്സ്) ഉദ്ഘാടനം തൊഴിലാളിയായ തമ്പി ആറാട്ട്കടവിന് തിരിച്ചറിയല്‍ കാര്‍ഡ് നല്കി കണയന്നൂര്‍ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ടി.എസ്.ഷണ്മുഖദാസ് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി.സാജന്, യു.ആര്.മോഹനന്, കെ.എസ്.സല ജന്‍,കെ.എ.അഭിലാഷ്, ടി.എസ്.ഹരി എന്നിവര്‍ സംസാരിച്ചു.
നിത്യജീവിതത്തില്‍ അവിചാരിതമായി ആവശ്യമായി വരുന്ന വിവിധ വിഭാഗം തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നതിനായി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ജനസേവന കേന്ദ്രത്തിലേക്ക് വിളിച്ചാല്‍ തൊഴിലാളികള്‍ ആവശ്യക്കാരുടെ വീട്ടില്‍ എത്തി മിതമായ നിരക്കില്‍ സേവനം ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്.