കോഴിക്കോട് ജില്ലാ സഹകരണാശുപത്രിയിലെ ജനനി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സക്കായി കോഴിക്കോട് ജില്ലാ സഹകരണാശുപത്രിയില്‍ ഒരുക്കിയ ജനനി ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഒാഡിയോളജി ആന്റ് സ്പീച്ച് തെറാപ്പി വിഭാഗം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ആശുപത്രി ചെയര്‍മാന്‍ പ്രൊഫ. പി.ടി. അബ്ദുള്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു.
സഹകരണ മേഖലയെക്കുറിച്ച് ജനങ്ങള്‍ക്കു നല്ല അഭിപ്രായമാണുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗികളെ ലാഭമുണ്ടാക്കാനുള്ള വസ്തുക്കളായല്ല സഹകരണാശുപത്രികള്‍ കാണുന്നതെന്നു ജനങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാരാശുപത്രികള്‍ കഴിഞ്ഞാല്‍ ആശ്രയിക്കാവുന്ന സംവിധാനമാണു സഹകരണാശുപത്രികള്‍ എന്നവര്‍ കരുതുന്നു – മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
യോഗത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ., ആശുപത്രി വൈസ് ചെയര്‍പേഴ്‌സന്‍ കെ.കെ. ലതിക, സി.ഇ.ഒ. എ.വി. സന്തോഷ് കുമാര്‍, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷ സി. രേഖ, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, ജോയന്റ് രജിസ്ട്രാര്‍ ബി. സുധ, പി.കെ. നാസര്‍, സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍, എല്‍.ജെ.ഡി. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, ഐ.എം.എ. ജില്ലാ പ്രസിഡന്റ് ഡോ. ബി. വേണുഗോപാലന്‍, എം.കെ. ശശി, ഡോ. അരുണ്‍ ശിവശങ്കര്‍, എ.കെ. രമേശ്ബാബു എന്നിവര്‍ സംസാരിച്ചു.