വാംനികോമില്‍ പിജിഡിഎം

Moonamvazhi

ത്രിഭുവന്‍ സഹകരണസര്‍വകലാശാലയുമായി അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള പുണെയിലെ വൈകുണ്‌ഠമേത്ത സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ (വാംനികോം) രണ്ടു മാനേജ്‌മെന്റ്‌ ബിരുദാനന്തരഡിപ്ലോമകോഴ്‌സുകളിലേക്ക്‌ (പിജിഡിഎം) പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. അഗ്രിബിസിനസ്‌ മാനേജ്‌മെന്റിലാണ്‌ ഒരു പിജിഡിഎമ്മില്‍ സ്‌പെഷ്യലൈസേഷന്‍. സഹകരണത്തിലാണ്‌ രണ്ടാമത്തെ പിജിഡിഎമ്മില്‍ സ്‌പെഷ്യലൈസേഷന്‍. 50%മാര്‍ക്കോടെ (പട്ടികജാതി-വര്‍ഗക്കാര്‍ക്കു 45%) ബിരുദമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. കാറ്റ്‌, ക്‌സാറ്റ്‌, സിമാറ്റ്‌, ജിമാറ്റ്‌ എന്നിവയിലൊന്നില്‍ സാധുവായ സ്‌കോര്‍ ഉണ്ടായിരിക്കണം. രണ്ടുവര്‍ഷകോഴ്‌സാണ്‌. 200രൂപയാണ്‌ അപേക്ഷാഫീസ്‌. ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. മാര്‍ച്ച്‌ 31നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.vamnicom.gov.inhttp://www.vamnicom.gov.in എന്ന വെബ്‌സൈറ്റിലും [email protected][email protected] എന്ന ഇ-മെയില്‍ വിലാസത്തിലും 020-25701100/25701311 എന്നീ ഫോണ്‍നമ്പരുകളിലും കിട്ടും.

 

Moonamvazhi

Authorize Writer

Moonamvazhi has 988 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!