യു-സ്‌ഫിയര്‍ നിര്‍മാണസംരംഭവുമായി യുഎല്‍സിസിഎസ്
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം (യുഎല്‍സിസിഎസ്) നൂറാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഹൈടെക്-പരിസ്ഥിതിസൗഹൃദകെട്ടിടനിര്‍മാണസംരംഭമായ യു-സ്‌ഫിയറിനു തുടക്കം കുറിച്ചു. അഞ്ചുകൊല്ലത്തിനകം 2000 കോടിയുടെ നിര്‍മാണങ്ങളും 1000 പുതിയതൊഴിലാവസരങ്ങളുമാണു ലക്ഷ്യമെന്നു യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യു-സ്‌ഫിയറിന്റെ വിശദാംശങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. പരമ്പരാഗത നിര്‍മാണത്തെക്കാള്‍ വേഗതയുള്ള യു-സ്‌ഫിയര്‍ കെട്ടിടങ്ങഘടകങ്ങള്‍ മുന്‍കൂട്ടി നിര്‍മിച്ചു കൂട്ടിയോജിപ്പിക്കുന്ന പദ്ധതിയാണ്. 3000 കോടിയുടെ സര്‍ക്കാര്‍ പദ്ധതികളുടെ നിര്‍മാണങ്ങള്‍ സംഘം നടത്തിവരികയാണ്. സ്വകാര്യനിര്‍മാണങ്ങളും ഏറ്റെടുക്കും. നൂതന മോഡുലാര്‍ സുസ്ഥിരനിര്‍മാണ സാങ്കേതിതവിദ്യകളും എഐ അധിഷ്‌ഠിത അനലിറ്റിക്‌സും ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് അധിഷ്‌ഠിതമോണിറ്ററിങ്ങും ഡിജിറ്റല്‍ പ്രോഡക്ട്‌മാനേജ്‌മെന്റും ഒക്കെ ഉപയോഗപ്പെടുത്തും. അടുത്ത തലമുറ അടിസ്ഥാനസൗകര്യവികസനത്തില്‍ സംഘത്തെ മുന്‍നിരയിലെത്തിക്കാന്‍ പുതിയ സംരംഭത്തിനു കഴിയും. അഞ്ചുവര്‍ഷത്തിനകം റോഡുകളും പാലങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളും ഐടിപാര്‍ക്കുകളും അടക്കം എണ്ണായിരത്തിലധികം പദ്‌തികള്‍ സംഘം പൂര്‍ത്തിയാക്കി. കര്‍ണാകത്തിലേക്കും തമിഴ്‌നാട്ടിലേക്കും യുഎല്‍സിസിഎസ് പ്രവര്‍ത്തനം വ്യാപിപ്പിക്കും. മാനേജിങ് ഡയറക്ടര്‍ എസ്. ഷാജു, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഫാരിസ് എ റസാഖ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അരുണ്‍ബാബു എന്നവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.