സാമൂഹികസുരക്ഷാപെന്‍ഷന്‍ ഇന്‍സന്റീവ്: 40.5കോടി അനുവദിച്ചു
സാമൂഹികസുരക്ഷാപെന്‍ഷന്‍ വീടുകളില്‍ എത്തിച്ചുകൊടുത്തതിനുള്ള ഇന്‍സന്റീവ് അനുവദിച്ചു. 405023580രൂപയാണ് അനുവദിച്ചത്. 2024 ഓഗസ്റ്റ്, സെപ്‌റ്റംബര്‍, നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലെതാണ് അനുവദിച്ചത്. പ്രാഥമികകാര്‍ഷികവായ്‌പാസംഘങ്ങള്‍ക്കും മറ്റു വായ്‌പാസംഘങ്ങള്‍ക്കും 30രൂപ നിരക്കിലാണു നല്‍കുക. തുക സാമൂഹികസുരക്ഷാപെന്‍ഷന്‍ ലിമിറ്റഡിന്റെ അക്കൗണ്ടില്‍നിന്നും തദ്ദേശസ്വയംഭരണവകുപ്പ് ഡയറക്ടറുടെ (റൂറല്‍) സ്‌പെഷ്യല്‍ ടിഎസ്‌ബി അക്കൗണ്ടിലേക്കു കൈമാറാന്‍ അനുവാദമായിട്ടുണ്ട്. ഈ അക്കൗണ്ടില്‍നിന്നു 14 ജില്ലയിലെയും സഹകരണജോയിന്റ് രജിസ്‌ട്രാര്‍മാരുടെ പെന്‍ഷന്‍ട്രഷറി അക്കൗണ്ടിലേക്കു തുക കൈമാറാന്‍ പഞ്ചായത്തുഡയറക്ടറേറ്റിലെ ഡിബിടി സെല്ലിനെ ചുമതലപ്പെടുത്തി.