പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം നടീല്‍ ഉത്സവം നടത്തി

moonamvazhi

പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം ഹരിതഗ്രാമം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ നടീല്‍ ഉത്സവം നടത്തി.
പേരാമ്പ്ര യൂണിറ്റ് ഇന്‍സ്പെക്ടര്‍ പി.കെ.സന്തോഷ് കുമാര്‍ ഉല്‍ഘാടനം ചെയ്തു. പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം പ്രസിഡന്റ്
ഇന്ദിര എം.പി. അദ്ധ്യക്ഷത വഹിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.മോനിഷ മുഖ്യാഥിതിയായിരുന്നു. വാര്‍ഡ് മെമ്പര്‍ ഇ.ടി.ഷൈജ പച്ചക്കറി വിത്ത് വിതരണം ചെയ്തു. അഡ്വ.സി.കെ. വിനോദന്‍, കെ.വി.വത്സന്‍ നായര്‍,പി.കെ ശശിധരന്‍, എ.വി.ദാസന്‍, റീജ.എം.എം, അബ്ദുള്ള കുറിഞ്ഞേരി, ശ്രീകല സി.എം, ഷീബ കുന്നത്ത്, മുജീബ് പാലോളി തുടങ്ങിയവര്‍ സംസാരിച്ചു. പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം സെക്രട്ടറി സി.സുജിത് സ്വാഗതവും വൈസ് പ്രസിഡന്റ് രാമാദേവി.പി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News