സഹകരണവകുപ്പില്‍ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും

Moonamvazhi

സഹകരണവകുപ്പില്‍ രണ്ടുദ്യോഗസ്ഥര്‍ക്കു സ്ഥാനക്കയറ്റവും മറ്റ്‌ ഏതാനുംപേര്‍ക്കു സ്ഥലംമാറ്റവും നല്‍കി. കേരളബാങ്ക്‌ തൃശ്ശൂര്‍ റീജിയണിലെ സഹകരണസംഘം ഡെപ്യൂട്ടി രജിസട്രാര്‍/ആര്‍ബിട്രേറ്റര്‍ എ.വി. ശശികുമാറിന്‌ എറണാകുളത്തു കണ്‍സ്യൂമര്‍ഫെഡില്‍ സഹകരണഓഡിറ്റ്‌ ജോയിന്റ്‌ ഡയറക്ടര്‍/ കണ്‍കറന്റ്‌ ഓഡിറ്ററായി സ്ഥാനക്കയറ്റം നല്‍കി. നിലവില്‍ ഈ സ്ഥാനത്തുള്ള ലളിതാംബിക ദേവി വി.എസിനു പത്തനംതിട്ട സഹകരണസംഘം ജോയിന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ആയി സ്ഥലംമാറ്റം നല്‍കി. കുട്ടനാട്‌ സഹകരണസംഘം അസിസ്‌റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഷിജു സി.എസിനു ആലപ്പുഴ സഹകരണസംഘം ഡെപ്യൂട്ടി രജിസ്‌ട്രാര്‍ (ഭരണം) ആയി സ്ഥാനക്കയറ്റം നല്‍കി.

നിലവില്‍ ഈ സ്ഥാനം വഹിക്കുന്ന വി. ജലന്തറിന്‌ തിരുവനന്തപുരം സഹകരണസംഘം രജിസ്‌ട്രാര്‍ ഓഫീസിലെ സഹകരണസംഘം ഡെപ്യൂട്ടിരജിസ്‌ട്രാര്‍ ഇന്‍സ്‌പെക്ഷന്‍സെല്‍ രണ്ടിലേക്കു സ്ഥലംമാറ്റം നല്‍കി. നിലവില്‍ ആ സ്ഥാനംവഹിക്കുന്ന സതീഷ്‌ചന്ദ്രന്‍ കെ.വി.ക്കു പാലക്കാട്‌ സഹകരണപരിശീലനകേന്ദ്രം പ്രിന്‍സിപ്പാളായി സ്ഥലംമാറ്റം നല്‍കി. നിലവിലുള്ള പ്രിന്‍സിപ്പാള്‍ കെ.വിജയന്‌ കേരളബാങ്ക്‌ തൃശ്ശൂര്‍ റീജിയന്‍ സഹകരണസംഘം ഡെപ്യൂട്ടിരജിസ്‌ട്രാര്‍/ ആര്‍ബിട്രേറ്റര്‍ തസ്‌തികയിലേക്കു സ്ഥലംമാറ്റം നല്‍കി.

Moonamvazhi

Authorize Writer

Moonamvazhi has 263 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News