പൊന്നാനി ടൂറിസം സൊസൈറ്റി വിനോദയാത്ര സംഘടിപ്പിച്ചു

moonamvazhi

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് ടൂറിസം ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സംഘടിപ്പിച്ച പ്രഥമവിനോദയാത്ര പിടാവനൂരില്‍ സംഘം പ്രസിഡന്റ് കെ. സദാനന്ദന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. താലൂക്കില്‍ ടൂറിസംമേഖലയില്‍ നിരവധി പദ്ധതികളുണ്ടെന്നും അവയുടെ പ്രയോജനം സാധാരണക്കാര്‍ക്കും ലഭ്യമാക്കാനാണു സംഘം രൂപവത്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഘം വൈസ്പ്രസിഡന്റ് പ്രബിന്‍ എന്‍.ആര്‍. അധ്യക്ഷനായിരുന്നു. ഭരണസമിതിയംഗം സുമേഷ് പിടാവനൂര്‍, കോ-ഓര്‍ഡിനേറ്റര്‍ പ്രഷിത പി.എസ്, പുഷ്പാകരന്‍ എ.വി, ബാലന്‍ കെ, രഞ്ജുസുമേഷ്, സൗമ്യഅനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. അമ്പതംഗസംഘം ഊട്ടിയിലേക്കാണു യാത്ര തിരിച്ചത്.

Leave a Reply

Your email address will not be published.