നബാര്‍ഡ് ഗവേഷണപ്രബന്ധങ്ങള്‍ ക്ഷണിച്ചു Moonamvazhi October 20 2025,11:01 am ദേശീയകാര്‍ഷികഗ്രാമവികസനബാങ്കിന്റെ ലഖ്‌നൗവിലുള്ള ഗ്രാമവികസനത്തിന ബാങ്കേഴ്‌സ് ഇന്‍സ്‌റ്റിറ്റിയൂട്ട് (ബേര്‍ഡ്) അര്‍ധവാര്‍ഷികപ്രസിദ്ധീകരണമായ ദി മൈക്രോഫിനാന്‍സ് റിവ്യൂവിലേക്ക് ഗവേഷണപ്രവന്ധങ്ങളും കമന്ററികളും ക്ഷമിച്ചു. ജൂലൈ-ഡിസംബര്‍ ലക്കത്തിലേക്കാണിത്. എംഎഫ്‌ഐ രംഗത്ത് അമിതകടബാധ്യതക്കിടയാക്കുന്ന കാര്യങ്ങള്‍, ഡിജിറ്റല്‍ മൈക്രോവായ്‌പക്കാലത്തെ ഉത്തരവാദ സാമ്പത്തികലഭ്യത, പ്രാപ്യതയ്‌ക്കുമപ്പുറം-ഇന്ത്യയുടെ സാമ്പത്തികപങ്കാളിത്തയാത്രയില്‍ ഉപയോഗവും ഗുണനിലവാരവും ഉയര്‍ത്തല്‍ (സ്‌ത്രീപുരുഷവ്യത്യാസങ്ങളില്‍ പ്രത്യേകകേന്ദ്രീകരണത്തോടെയുള്ള പഠനം) എന്നിവയിലൊന്നിലാണു പ്രബന്ധം/കമന്ററി തയ്യാറാക്കേണ്ടത്. നവംബര്‍ 15നകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ https://birdlucknow.nabard.org/StaticPages/crfim.aspx#MFR-Journals ല്‍ ലഭിക്കും. Download Nulled WordPress ThemesDownload Premium WordPress Themes FreeDownload WordPress ThemesFree Download WordPress Themesdownload udemy paid course for freedownload karbonn firmwareFree Download WordPress Themesfree online course