മില്‍മ എറണാകുളം മേഖലായൂണിയന്‍ യുഡിഎഫിന്
മില്‍മ എറണാകുളംമേഖലായൂണിയന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനല്‍ വിജയിച്ചു. 16അംഗഭരണസമിതിയില്‍ വോട്ടെടുപ്പു നടന്ന 15സീറ്റില്‍ 13ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ഒരുസീറ്റില്‍ കേരളകോണ്‍ഗ്രസ് (ജോസഫ്‌ഗ്രൂപ്പ്) സ്ഥാനാര്‍ഥിയും ജയിച്ചു. ഒരുസീറ്റില്‍ കോണ്‍ഗ്രസ് വിമതനാണു ജയം.
എറണാകുളംജില്ലയില്‍നിന്നു പി.എസ്. നജീബ്, വല്‍സലന്‍പിള്ള സി.എന്‍, മാര്‍ട്ടിന്‍ കെ.സി, ജോണ്‍ തെരുവത്ത് എന്നിവര്‍ ജനറല്‍ വിഭാഗത്തിലും സിനുജോര്‍ജ് വനിതാവിഭാഗത്തിലും ജയിച്ചു. തൃശ്ശൂരില്‍നിന്ന് കെ. രാധാകൃഷ്‌ണന്‍, വി.ഒ. ഷാജു, ടി.എന്‍. സത്യന്‍, താരഉണ്ണിക്കൃഷ്‌ണന്‍ എന്നിവരാണു ജയിച്ചത്. ഇടുക്കിയില്‍നിന്നു പോള്‍മാത്യുവും പട്ടികജാതി-വര്‍ഗവിഭാഗത്തില്‍ ജോണ്‍സണ്‍കുരുവിളയും വിജയിച്ചു. കോട്ടയത്തുനിന്നു സോണിജോസഫ്, ജോജോ ജോസഫ്, ജോയിമോന്‍ എന്നിവര്‍ ജയിച്ചു. ജോയിമോന്‍ കേരളകോണ്‍ഗ്രസ് (ജോസഫ്‌ഗ്രൂപ്പ്) പ്രതിനിധിയാണ്.ഇടുക്കിയില്‍നിന്നു 40വയസ്സില്‍താഴെയുള്ളവരുടെ വിഭാഗത്തില്‍നിന്നു എല്‍ഡിഎഫിലെ അജേഷ്‌മോഹനന്‍നായര്‍ എതിരില്ലാതെ ജയിച്ചിരുന്നു. ഇദ്ദേഹമാണ് സഭരണസമിതിയിലെ ഏക എല്‍ഡിഎഫ് പ്രതിനിധി.നിയമപോരാട്ടത്തിന്റെകൂടി വിജയമാണ് എറണാകുളം മേഖലായൂണിയന്‍ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയമെന്നു ചെയര്‍മാന്‍ എം.ടി. ജയന്‍ പ്രതികരിച്ചു.