7സംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിച്ചു

Moonamvazhi

തൃശ്ശൂര്‍ ജില്ലയിലെ ഏഴു സഹകരണസംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിച്ചു. കിഴക്കുംപാട്ടുകര ഗ്രാമോദ്ധാരണസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ 548), തൃശ്ശൂര്‍ ജനറല്‍ ട്രേഡിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 561), അന്തിക്കാട്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ 84), അമ്മാടം ജോയിന്റ്‌ ഫാമിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ 798), തൃശ്ശൂര്‍ ജില്ലാ തൊഴിലാളി സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ 617), തൃശ്ശൂര്‍ എക്‌സ്‌ സര്‍വീസ്‌ മെന്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ 3525), തൃശ്ശൂര്‍ ജില്ലാ ചെത്തുതൊഴിലാളി സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ 4224) എന്നിവയിലാണിത്‌. തൃശ്ശൂര്‍ സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ മൂന്നു യൂണിറ്റ്‌ ഇന്‍സ്‌പെക്ടര്‍മാരെയാണു ലിക്വിഡേറ്റര്‍മാരായി നിയമിച്ചിട്ടുള്ളത്‌. അതാതു സംഘങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകളോ രജിസ്‌റ്ററുകളോ കൈയിലുള്ളവര്‍ ഒരുമാസത്തിനകം തൃശ്ശൂര്‍ സഹകരണസംഘം അസിസ്‌റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസില്‍ അറിയിക്കണമെന്നു ലിക്വിഡേറ്റര്‍മാര്‍ ജൂണ്‍10ലെ ഗസറ്റില്‍ വെവ്വേറെ പ്രസിദ്ധീകരിച്ച നോട്ടീസുകളില്‍ അറിയിച്ചു.

കിഴക്കുംപാട്ടുകര ഗ്രാമോദ്ധാരണ സഹകരണ സംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ 548), അമ്മാടം ജോയിന്റ്‌ ഫാമിങ്‌ സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍798) ലിക്വിഡേറ്ററായി ചേര്‍പ്പ്‌ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയാണു നിയമിച്ചിട്ടുള്ളത്‌. തൃശ്ശൂര്‍ ജനറല്‍ ട്രേഡിങ്‌ സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ ആര്‍ 561), അന്തിക്കാട്‌ സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ 84) ലിക്വിഡേറ്റര്‍ അന്തിക്കാട്‌ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറാണ്‌. തൃശ്ശൂൂര്‍ ജില്ലാ തൊഴിലാളിസഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ 617), തൃശ്ശൂര്‍ എക്‌സ്‌സര്‍വീസ്‌മെന്‍സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം 3525), തൃശ്ശൂര്‍ ജില്ലാ ചെത്തുതൊഴിലാളി സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ 4224) ലിക്വിഡേറ്ററായി തൃശ്ശൂര്‍ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയാണു വച്ചിട്ടുള്ളത്‌.മലപ്പുറം ജില്ലയിലെ തവനൂര്‍ പഞ്ചായത്ത്‌ പ്രവാസിഹരിതസഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ എം 947), മലപ്പുറം ജില്ലാപഞ്ചായത്ത്‌ എംപ്ലോയീസ്‌ സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ എം 567), മങ്കട സഹകരണകണ്‍സ്യൂമര്‍ സ്റ്റോറിന്റെയും (ക്ലിപ്‌തം നമ്പര്‍ എച്ച്‌ ഡബ്ലിയു 22) രജിസ്‌ട്രേഷന്‍ റദ്ദാക്കി. മൂന്നിന്റെയും അന്തിമസമാപ്‌തീകരണനടപടികള്‍ പൂര്‍ത്തിയായതിനാലാണിത്‌. മലപ്പുറം സഹകരണസംഘം ജോയിന്റ്‌ രജിസ്‌ട്രാറു(ജനറല്‍)ടെതാണ്‌ ഉത്തരവ്‌.

Moonamvazhi

Authorize Writer

Moonamvazhi has 422 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!