കെ.വൈ.സി. നിര്‍ദേശങ്ങളില്‍ ഭേദഗതി
മൂന്നുതവണഅറിയിപ്പും ബിസിനസ് കറസ്‌പോണ്ടന്റുമാരെ ഉപയോഗിക്കലും അടക്കമുള്ള കാര്യങ്ങളോടെ റിസര്‍വ് ബാങ്ക് ഉപഭോക്തൃപരിചയ(കെവൈസി) നിര്‍ദേശങ്ങള്‍ ഭേദഗതി ചെയ്‌തു. ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ആനുകൂല്യങ്ങളും സ്‌കോളര്‍ഷിപ്പുകളും നേരിട്ടു കിട്ടാനുള്ള അക്കൗണ്ടുകളും (ഡിബിടി/ഇബിടി) പിഎംജെഡിവൈ അക്കൗണ്ടുകളും ഉള്‍പ്പെടെ നിരവധി അക്കൗണ്ടുകളില്‍ കെവൈസി പുതുക്കല്‍ പെന്റിങ്ങാണെന്നു ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണിത്. ഉപഭോക്താക്കള്‍ക്കു കൂടുതല്‍ സംരക്ഷണവും സേവനവും നല്‍കലാണു ഭേദഗതിയുടെ ലക്ഷ്യം. കെവൈസി പുതുക്കാന്‍ ബിസിനസ് കറസ്‌പോണ്ടന്റുമാരെ (ബി.സി) പ്രയോജനപ്പെടുത്താവുന്നതാണ്. 10കൊല്ലമായി പ്രവര്‍ത്തനമില്ലാത്തതോ അവകാശികളില്ലാത്തതോ ആയ അക്കൗണ്ടുകളുടെ കാര്യത്തിലും ഇവരെ പ്രയോജനപ്പെടുത്താം. ഉടന്‍ പ്രാബല്യത്തില്‍വരുംവിധമാണു ഭേദഗതി.റിസ്‌കു കുറഞ്ഞ വിഭാഗത്തിലുള്ള ഉപഭോക്താവിന്റെ കാര്യത്തില്‍ എല്ലാ ഇടപാടും അനുവദിക്കുകയും കൈവൈസി പുതുക്കേണ്ട തിയതിക്ക് ഒരുവര്‍ഷത്തിനുള്ളിലോ 2026 ജൂണ്‍ 30നകമോ (ഏതു തിയതിയാണോ ആദ്യം അതിനകം) പുതുക്കുന്ന കാര്യം ഉറപ്പാക്കുകയും വേണം. ബാങ്കുകളും മറ്റു നിയന്ത്രകസ്ഥാപനങ്ങളും ആ ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ പതിവായി നിരീക്ഷിക്കണം.
ഇ-കെവൈസി ഓതന്റിക്കേഷന്‍ നടത്തിയശേഷം ഈ സ്വയംസാക്ഷ്യപത്രവും, തെളിവുരേഖകള്‍ ആവശ്യമുണ്ടെങ്കില്‍ അവയും, ഇലക്ട്രോണിക് രൂപത്തില്‍ ഉപഭോക്താവില്‍നിന്നു ബി.സി.വഴി ബാങ്ക് ശേഖരിക്കണം. ഇലക്ട്രോണിക് രൂപത്തില്‍ ഇതു വാങ്ങാനുള്ള സംവിധാനം തയ്യാറാകുംവരെ ഉപഭോക്താവിന്റെ സ്വയംസാക്ഷ്യപത്രം കടലാസില്‍ എഴുതിവാങ്ങാം. ഇതും ഉപഭോക്താവു നല്‍കുന്ന തെളിവുരേഖകളും ബി.സി. സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട ബാങ്കുശാഖയിലെത്തിക്കണം. ഇവ കിട്ടിയെന്ന രശീത് ബി.സി. ഉപഭോക്താവിനു നല്‍കുകയും വേണം.

കെവൈസി യഥാസമയം പുതുക്കേണ്ടതിന്റ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ ഗ്രാമങ്ങളിലെയും അര്‍ധനഗരങ്ങളിലെയും ശാഖകളില്‍ ശക്തമായി പ്രചാരണങ്ങള്‍ നടത്തണം. കെവൈസി പുതുക്കല്‍ വ്യാപകമായി മുടങ്ങിപ്പോയ ശാഖകളിലും ഇതു ചെയ്യണം. അത്തരം അക്കൗണ്ടുകള്‍ ആക്ടിവേറ്റ് ചെയ്യാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണം.

കെവൈസി നടപടികള്‍ ലളിതമാക്കാന്‍ ധാരാളം കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ടെന്നു റിസര്‍വ് ബാങ്ക് ഓര്‍മിപ്പിച്ചു. ബാങ്കുകള്‍ക്കു സികെവൈസിആറില്‍നിന്നു കെവൈസിരേഖകള്‍ ഉപഭോക്താവിന്റെ സമ്മതത്തോടെ ഡൗണ്‍ലോഡ് ചെയ്‌ത് അതേരേഖകള്‍ വീണ്ടും സമര്‍പ്പിക്കുന്നത് ഒഴിവാക്കാം. സികവൈസിആറിലുള്ള രേഖകളില്‍ മാറ്റമില്ലെങ്കില്‍ ഇതു മതി. ഉപഭോക്താവുമായി മുഖാമുഖം കെവൈസി പുതുക്കാം. ആധാറില്‍നിന്നു വ്യത്യസ്‌തമായ മേല്‍വിലാസം ആണ് ഇപ്പോഴുള്ളതെങ്കില്‍ അതുസംബന്ധിച്ച് സ്വയംസാക്ഷ്യപത്രം സമര്‍പ്പിക്കണം. ഡിജിറ്റലായും കെവൈസി അപ്‌ഡേറ്റ് ചെയ്യാം.

എന്‍എഫ്‌ടിഎഫ് ഡിജിറ്റല്‍ രീതികള്‍ ഉപയോഗിച്ചു ചെയ്യാം. കെവൈസി ഐഡന്റിഫയര്‍, തത്തുല്യമായ ഇ-ഡോക്യുമെന്റുകള്‍, ഡിജിലോക്കറിലൂടെ നല്‍കുന്ന രേഖകള്‍ എന്നിവ ഉപയോഗിച്ച് ഇതു ചെയ്യാനാവും. എന്‍ആര്‍ഐകളുടെയും പിഐഒകളുടെയും കാര്യത്തില്‍ അധികാരപ്പെടുത്തിയ സ്ഥാപനം സര്‍ട്ടിഫൈ ചെയ്‌ത ഒവിഡി രേഖകള്‍ ഉപയോഗിച്ചും കെവൈസി പുതുക്കാം.
വി-സിഐപിയെ മുഖാമുഖമുള്ള കെവൈസി പുതുക്കലായി കണക്കാക്കും. മാറ്റമില്ലെങ്കിലോ മേല്‍വിലാസത്തില്‍മാത്രമേ മാറ്റമുള്ളൂവെങ്കിലോ ഡിജിറ്റലായോ അല്ലാതെയോ സ്വയംസാക്ഷ്യപത്രം നല്‍കാം. ഉപഭോക്താവിന് അക്കൗണ്ടുള്ള ബാങ്കിന്റെ ഏതുശാഖയിലും കെവൈസി പുതുക്കാം. ആധാര്‍ഒടിപി അധിഷ്‌ഠിത ഇ-െൈകവസിയും വി-സിഐപിയും പ്രയോജനപ്പെടുത്താം. സികെവൈസിആറില്‍നിന്നു ലഭിക്കുന്ന പുതുക്കല്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളുടെ കെവൈസി വിവരങ്ങളും രേഖഖളും പുതുക്കാന്‍ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടി.