കഴനിബാങ്ക് വിദ്യാര്‍ഥികളെ അനുമോദിച്ചു

moonamvazhi
കഴനി സര്‍വീസ് സഹകരണബാങ്ക് എസ്.എസ്.എല്‍.സി.ക്കും പ്ലസ്ടുവിനും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ 79വിദ്യാര്‍ഥികളെ മെമന്റോ നല്‍കി അനുമോദിച്ചു. നേപ്പാളില്‍ നടന്ന ഇന്ത്യ-നേപ്പാള്‍ ഇന്റര്‍നാഷണല്‍ സെവന്‍ എ സൈഡ് ജൂനിയര്‍ ഫുട്ബാള്‍ മത്സരത്തില്‍ ഇന്ത്യന്‍ടീം അംഗമായ കാവശ്ശേരി സ്വദേശി വി.ബി. വിഷ്ണുവിനെയും അനുമോദിച്ചു യോഗം ജില്ലാകളക്ടര്‍ ഡോ.എസ്. ചിത്ര ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് സി. മാധവന്‍കുട്ടി അധ്യക്ഷനായി. മുറ്റത്തെമുല്ല വായ്പ കൃത്യമായി അടച്ച കുടുംബശ്രീ യൂണിറ്റുകള്‍ക്കു സഹകരണഅസിസ്റ്റന്റ് രജിസ്ട്രാര്‍ പി.ഡി. അനില്‍കുമാര്‍ ഉപഹാരം നല്‍കി. കാവശ്ശേരി ഗ്രാമപഞ്ചായത്തു വൈസ്പ്രസിഡന്റ് ഉഷാദേവീസതീശന്‍, പാടൂര്‍ അര്‍ബന്‍ സഹകരണസംഘം പ്രസിഡന്റ്് പി. കേശവദാസ്, തോണിപ്പാടം അര്‍ബന്‍ സഹകരണസംഘം പ്രസിഡന്റ്  ആര്‍.എന്‍. വിജയകുമാര്‍, കഴനി ബാങ്ക് വൈസ്പ്രസിഡന്റ് എം. കൊച്ചുകൃഷണന്‍, ഡയറക്ടര്‍ വി. വിജയമോഹനന്‍, സെക്രട്ടറി കെ. പ്രീത എന്നിവര്‍ സംസാരിച്ചു.