ക്ഷീരകര്‍ഷകരുടെ വായ്‌പക്ക് ഇന്‍ഷുറന്‍സിനായി കേരളബാങ്കും എഐസിയുമായി ധാരണ
ക്ഷീരകര്‍ഷകരുടെ വായ്‌പകള്‍ക്കു കുറഞ്ഞനിരക്കില്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ കേരള ബാങ്ക് പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചു. ഇതുപ്രകാരം കേരളബാങ്കുശാഖകള്‍ ക്ഷീരകര്‍ഷകര്‍ക്കു നല്‍കുന്ന വായ്‌പകള്‍ക്ക് ഇന്‍ഷുറന്‍സ് കിട്ടും. ബാങ്കിന്റെ ക്ഷീരകര്‍ഷകര്‍ക്കുള്ള വായ്‌പകള്‍ എടുക്കുന്നവര്‍ക്കും ബാങ്ക് മില്‍മയുമായി ഒപ്പിട്ട ധാരണാപത്രപ്രകാരമുള്ള 10.6ലക്ഷത്തിലധികം ക്ഷീരകര്‍ഷകര്‍്‌കും ഇന്‍ഷുറന്‍സ് ലഭ്യമാക്കും. കന്നുകാലികളെ വാങ്ങാനും അടിസ്ഥാനസൗകര്യവികസനത്തിനും മറ്റ് അനുബന്ധാവശ്യങ്ങള്‍ക്കും ലളിതവ്യവസ്ഥയില്‍ ബാങ്ക് ക്ഷീരമിത്ര വായ്‌പ നല്‍കുന്നുണ്ട്. പാലുല്‍പാദനം വര്‍ധിപ്പിക്കാനും ക്ഷീരകര്‍ഷകരുടെയും ഡീലര്‍മാരുടെയും സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാനും നേരത്തേതന്നെ ബാങ്ക് മില്‍മയുമായി കരാറിലെത്തിയിരുന്നു. ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന്റെ സാന്നിധ്യത്തില്‍ ചീഫ് എക്‌സി്‌ക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോയ്‌ക്ക് അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ ലളിത് ഖര്‍ഡബാന്ധ ധാരണാപത്രം കൈമാറി.
