ഇമ്പിച്ചിബാവ സഹകരണആശുപത്രിയില്‍ സൗജന്യ ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ്
മലപ്പുറം തിരൂര്‍ ആലത്തിയൂരുള്ള ഇമ്പിച്ചിബാവ സ്‌മാരകസഹകരണആശുപത്രിയില്‍ (ജനുവരി 26നു സൗജന്യന്യൂറോളജി മെഡിക്കല്‍ ക്യാമ്പ് നടത്തും. സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്‌റ്റ് ഡോ. വിനോദ് തമ്പി നാരായണന്‍ നേതൃത്വം നല്‍കും. സ്‌ട്രോക്കുകള്‍, ചലനവൈകല്യങ്ങള്‍, തലകറക്കം, തലവേദനരോഗങ്ങള്‍, ബാലന്‍സിങ് പ്രശ്‌നങ്ങള്‍, അപസ്‌മാരം (മുതിര്‍ന്നവരിലും കുട്ടികളിലും), പഠനകേള്‍വിസംസാരം കുട്ടികളുടെ മാനസികവികനസവൈകല്യങ്ങള്‍, വിറയല്‍, നാഡീപേശീരോഗങ്ങള്‍, പ്രമേഹം മൂലമുണ്ടാകുന്ന നാഡീക്ഷതരോഗങ്ങള്‍, അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സോണിസം എന്നിവയുള്‍പ്പെടെയുള്ള ന്യൂറോഡീജനറേറ്റീവ് ഡിസോര്‍ഡറുകള്‍, ജനിതകരോഗങ്ങള്‍ എന്നിവയാണു ചികില്‍സാമേഖലകള്‍. രജിസ്‌ട്രേഷനും കണ്‍സള്‍ട്ടേഷനും സൗജന്യമാണ്. ലബോറട്ടറി നിരക്കുകളില്‍ ഇരുപതുശതമാനവും എന്‍സിഎസ് ടെസ്റ്റിലും ഇഇജി ടെസ്റ്റിലും ഇരുപത്തഞ്ചുശതമാനവും ഇളവു കിട്ടും. സൗജന്യ കേള്‍വി പരിശോധന, കാഴ്‌ച പരിശോധന, ഫിസിയോതെറാപ്പി കണ്‍സള്‍ട്ടേഷന്‍ എന്നിവയും ഉണ്ടായിരിക്കും. ആദ്യം ബുക്കുചെയ്യുന്ന അമ്പതുപേര്‍ക്കാണ് സൗകര്യം. ഫോണ്‍: 9447030102, 0494 266 00 00.


