2 സംഘങ്ങളിലെ നിക്ഷേപകര്‍ക്കു നിക്ഷേപം തിരിച്ചുകൊടുത്തു

Moonamvazhi

നിലച്ചുപോയ സംഘങ്ങളെ പുനരുജജീവിപ്പിക്കാനും നിക്ഷേപം തിരിച്ചുകൊടുക്കാനും രൂപവല്‍കരിച്ച സഹകരണനിക്ഷേപഗ്യാരന്റിഫണ്ടില്‍നിന്നു രണ്ടു സംഘങ്ങളിലെ നിക്ഷേപകര്‍ക്കു തുക നല്‍കി. കുളനട സര്‍വീസ്‌ സഹകരണബാങ്ക്‌ നിക്ഷേപകരായ 291 പേര്‍ക്കു 2.21 കോടിരൂപയും, മുണ്ടക്കയം എസ്റ്റേറ്റ്‌ തൊഴിലാളി സഹകരണസംഘത്തിലെ 12 നിക്ഷേപകര്‍ക്കായി 9,64250 രൂപയുമാണു വിതരണം ചെയ്‌തത്‌. പന്തളം ബ്ലോക്ക്‌ പഞ്ചായത്തുഹാളില്‍ നിക്ഷേപഗ്യാരന്റിഫണ്ട്‌ ബോര്‍ഡംഗം അഡ്വ. കെ.ജി. ജോസഫും, മുണ്ടക്കയം സര്‍വീസ്‌ സഹകരണബാങ്ക്‌ ഓഡിറ്റോറിയത്തില്‍ അഡ്വ. സെബാസ്‌റ്റിയന്‍ കുളത്തുങ്കല്‍ എംഎല്‍എയും യഥാക്രമം വിതരണം നിര്‍വഹിച്ചു.

 

Moonamvazhi

Authorize Writer

Moonamvazhi has 974 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!