കാലിക്കറ്റ് സിറ്റി ബാങ്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
കാലിക്കറ്റ് സിറ്റി സർവീസ് സഹകരണബാങ്ക് വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ നൽകി. പൊക്കുന്ന് ഗവണ്മെന്റ് ഗണപത് യു പി സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണവിതരണം ബാങ്കിന്റെ കുളങ്ങരപ്പീടിക ശാഖയിൽ ബാങ്ക് ചെയർപേഴ്സൺ പ്രീമാമനോജ് ഉത്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി റഷീദ്, ബാങ്ക് ഡയറക്ടർ കെ ടി ബീരാൻകോയ, അസിസ്റ്റന്റ് ജനറൽ മാനേജർ രാഗേഷ് കെ, ശാഖാമാനേജർ അഷ്‌റഫ് മണക്കടവ് തുടങ്ങിയവർ പങ്കെടുത്തു. ബാങ്കിന്റെ 26ശാഖകളിലും തുടർന്നുള്ള ദിവസങ്ങളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്യുമെന്ന് ചെയർപേഴ്സൺ പ്രീമാമനോജ് അറിയിച്ചു.