ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ സമാശ്വാസഫണ്ടും വിദ്യാഭ്യാസഫണ്ടും അടയ്‌ക്കണം
സഹകരണസംഘങ്ങള്‍ക്ക് ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുംമുമ്പു മുന്‍വര്‍ഷത്തെ അറ്റലാഭത്തില്‍നിന്ന് സഹകരണഅംഗസമാശ്വാസഫണ്ടും പ്രൊഫഷണല്‍വിദ്യാഭ്യാസഫണ്ടും അടച്ചു എന്ന് ഉറപ്പാക്കണമെന്ന് സഹകരണസംഘം രജിസ്‌ട്രാര്‍ സര്‍ക്കുലറില്‍ നിര്‍ദേശിച്ചു. ജോയിന്റ് ഡയറക്ടര്‍മാരാണ് (ഓഡിറ്റ്) ബന്ധപ്പെട്ട ജില്ലയിലെ സംഘങ്ങളുടെ ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുംമുമ്പ് ഇത് ഉറപ്പാക്കേണ്ടത്. ജോയിന്റ് രജിസ്‌ട്രാര്‍മാര്‍ (ജനറല്‍) ഈ തുകകളും ഓഡിറ്റ് ഫീസും രേഖപ്പെടുത്താന്‍ പ്രത്യേകം രജിസ്റ്ററുകള്‍ സൂക്ഷിക്കണം. ഓരോവര്‍ഷവും ഓഡിറ്റ് പൂര്‍ത്തിയായി അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഡിറ്റ്)/ ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്)മാരില്‍നിന്ന് ഒാഡിറ്റ് സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ ജോയിന്റ് രജിസ്‌ട്രാര്‍മാര്‍ (ജനറല്‍) അംഗസമാശ്വാസഫണ്ടിനും പ്രൊഫഷണല്‍വിദ്യാഭ്യാസഫണ്ടിനും വകയിരുത്തിയ തുക ബന്ധപ്പെട്ട രജിസ്റ്ററില്‍ ഡിമാന്റായി എഴുതുകയും അടക്കാന്‍ സംഘത്തിനു ഡിമാന്റ് നോട്ടീസ് നല്‍കുകയും അടവാക്കാന്‍ നടപടിയെടുക്കുകയും വേണം. അടക്കുന്ന തുക രജിസ്റ്ററില്‍ എഴുതണം. ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം ഓഡിറ്റ് ഫീസ് അടച്ചതിന്റെ വിവരങ്ങള്‍ ജോയിന്റ് രജിസ്‌ട്രാര്‍മാര്‍ (ജനറല്‍) ജോയിന്റ് ഡയറക്ടര്‍മാരില്‍ (ഓഡിറ്റ്) നിന്നു ലഭ്യമാക്കി രജിസ്‌റ്ററില്‍ രേഖപ്പെടുത്തണം.