കടന്നപ്പള്ളി – പാണപ്പുഴ ബാങ്ക് കെയര്‍ഹോമിന് 10 ലക്ഷം നല്‍കി
കേരളത്തിലെ പ്രളയത്തെത്തുടര്‍ന്ന് നവകേരള സൃഷ്ടിക്കായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കിയ ‘ കെയര്‍ ഹോം ‘ പദ്ധതിയിലേക്ക് അംഗങ്ങളുടെ ലാഭവിഹിതത്തില്‍ നിന്നു മാറ്റിവെച്ച 10 ലക്ഷം രൂപ കടന്നപ്പള്ളി- പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്ക് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി.
ടി.വി.രാജേഷ് എം.എല്‍.എ, പ്രൈമറി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.പി. ദാമോദരന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ബാലകൃഷ്ണന്‍, ജോ. രജിസ്ട്രാര്‍ എം.കെ. ദിനേശ് ബാബു, അസി. രജിസ്ട്രാര്‍ മോഹന്‍രാജ്. എന്‍.കെ, കെ. പത്മനാഭന്‍, ബാങ്ക് പ്രസിഡന്റ് ടി. രാജന്‍, സെക്രട്ടറി വി.വി. മധുസൂദനന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
[mbzshare]