ചേവായൂര്‍ ബാങ്ക് അന്താരാഷ്ട്ര സഹകരണദിനം ആഘോഷിച്ചു

Deepthi Vipin lal

ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അന്താരാഷ്ട്ര സഹകരണ ദിനം ആഘോഷിച്ചു. ബാങ്ക് ചെയര്‍മാന്‍ അഡ്വ.ജി.സി. പ്രശാന്ത് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക് ഹെഡ് ഓഫീസ്സില്‍ ജനറല്‍ മാനേജര്‍ ടി.എം.രാജീവനും വിവിധ ബ്രാഞ്ചുകളില്‍ വൈസ് ചെയര്‍മാന്‍ കെ.പി.പുഷ്പരാജന്‍, ഡയറക്ടര്‍മാരായ പി.ടി.ജനാര്‍ദനന്‍, പി.സദാനന്ദന്‍ മാസ്റ്റര്‍,പി.കെ.സുഭാഷ്ചന്ദ്രന്‍, പ്രമീളബാലഗോപാല്‍, തോട്ടത്തില്‍ മോഹന്‍ദാസ്, പി.സ്വര്‍ണ്ണലത എന്നിവര്‍ പതാകഉയര്‍ത്തി.

ബാങ്ക് ഹെഡ് ഓഫീസ്സില്‍ സഹകരണ വകുപ്പ് മന്ത്രി നടത്തിയ ഓണ്‍ലൈന്‍ ഉദ്ഘാടന സമ്മേളനത്തിലും ജീവനക്കാര്‍ പങ്കെടുത്തു. വെള്ളിമാട്കുന്ന് ഹെല്‍ത്ത് സെന്ററിന് ലാപ്പ്‌ടോപ്പും, പൊന്നംകോട് കുന്ന് ഹെല്‍ത്ത് സെന്ററിന് കോവിഡ് പ്രതിരോധ കിറ്റും പരിപാടിയോടനുബന്ധിച്ച് കൈമാറി.

വൈസ് ചെയര്‍മാന്‍ കെ.പി.പുഷ്പരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയരക്ടര്‍മാരായ പി.ടി.ജനാര്‍ദ്ദനന്‍,പി.സദാനന്ദന്‍മാസ്റ്റര്‍, പി.കെ.സുഭാഷ്, പ്രമീളബാലഗോപാല്‍, സി.അനില്‍കുമാര്‍, മോഹന്‍പുതിയോട്ടില്‍, തോട്ടത്തില്‍ മോഹന്‍ദാസ്, പി.കെ.സുഭാഷ് ചന്ദ്രന്‍, പി.സ്വര്‍ണ്ണലത , ജനറല്‍ മാനേജര്‍ ടി.എം.രാജീവന്‍ ,എ.ജി.എം വി.എം.ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!