തലോർ സഹകരണ ബാങ്കിന്റെ ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് തുക കൈമാറി.
തൃശൂർ തലോർ സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങൾക്കുള്ള അപകട ഇൻഷുറൻസ് തുക പാഴായി മേപ്പുള്ളി മോഹനന് ബാങ്ക് പ്രസിഡണ്ട് എം.കെ. സന്തോഷ് നൽകി. ഒരു വർഷം മുമ്പ് ഓട്ടോറിക്ഷയിൽ ഇടിച്ച് മോഹനന്റെ ഭാര്യ രാധ മരണപ്പെട്ടിരുന്നു. ഒരു ലക്ഷം രൂപയുടെ ചെക്കാണ് നൽകിയത്.
ലളിതമായ ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡണ്ട് പി.കെ. കണ്ണൻ, മുൻ പ്രസിഡണ്ട് കെ.എ. സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അംബിക സഹദേവൻ, പഞ്ചായത്ത് മെമ്പർ കെ.വി.സനോജ് ,ബാങ്ക് ഡയറക്ടർ ഐ.സി. സൂരജ്, ബാങ്ക് സെക്രട്ടറി ടി.വി.ഷാജ്കുമാർ, പാഴായി ബ്രാഞ്ച് മാനേജർ കെ.വി. മണി എന്നിവർ സന്നിഹിതരായിരുന്നു.
[mbzshare]