ഒരു മള്‍ടിസ്റ്റേറ്റ്‌ സംഘംകൂടി പൂട്ടുന്നു

Moonamvazhi

കഴിഞ്ഞദിവസം മൂന്നു മള്‍ടിസ്റ്റേറ്റ്‌ സഹകരണസംഘങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചതിനുപിന്നാലെ മഹാരാഷ്ട്ര അഹ്മദ്‌നഗര്‍ പാര്‍മറിലെ സേനാപതി ബപറ്റ്‌ മള്‍ടിസ്റ്റേറ്റ്‌ സഹകരണവായ്‌പാസംഘം കൂടി അടച്ചുപൂട്ടാന്‍ നടപടിയെടുക്കാന്‍ കേന്ദ്രസഹകരണരജിസ്‌ട്രാര്‍ തീരുമാനിച്ചു. നടപടിക്രമത്തിലെ പതിവുപോലെ ഇക്കാര്യത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ പതിനഞ്ചുദിവസത്തിനകം ബോധിപ്പിക്കണമെന്ന അറിയിപ്പ്‌ രജിസ്‌ട്രാറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ഉത്തരവായി. നിക്ഷേപം തിരിച്ചുകൊടുത്തില്ലെന്ന പരാതിയാണ്‌ ഈ സംഘത്തിനെതിരെയും. പരാതിപ്പെട്ടയാള്‍ക്കു നിക്ഷേപം തിരിച്ചുകൊടുക്കണമെന്നു 2025 ജൂണ്‍ നാലിനു കേന്ദ്രസഹകരണഓംബുഡ്‌സ്‌മാന്‍ ഉത്തരവിട്ടിരുന്നു. പക്ഷേ, തിരിച്ചുകൊടുത്തില്ല. അപ്പീലും നല്‍കിയില്ല. 2025 ഒക്ടോബര്‍ പതിനാറിനും നവംബര്‍ 27നും 2026 ഫെബ്രുവരി 24നും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വാദം കേട്ടെങ്കിലും സംഘം പ്രതിനിധി വന്നില്ല. 2024-25ലെ കണക്കുകളും സമര്‍പ്പിച്ചിട്ടില്ല. ഡയറക്ടര്‍ബോര്‍ഡിന്റെ കാലാവധി കഴിഞ്ഞെന്നും നിക്ഷേപകര്‍ പാര്‍മര്‍ പോലീസ്‌ സ്‌റ്റേഷനില്‍ 2025 ജൂണ്‍ പതിനൊന്നിനു പരാതി കൊടുത്തിട്ടുണ്ടെന്നും മഹാരാരാഷ്ട്ര സഹകരണരജിസ്‌ട്രാര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണു പൂട്ടാന്‍ തീരുമാനം.

Moonamvazhi

Authorize Writer

Moonamvazhi has 1161 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!