സഹകരണസര്‍വകലാശാലയുടെ മൂന്നുകാമ്പസുകളില്‍ അസിസ്റ്റന്റ്‌ പ്രൊഫസര്‍മാരുടെ ഒഴിവുകള്‍

Moonamvazhi
ഗുജറാത്ത്‌ ആനന്ദിലെ ദേശീയസഹകരണസര്‍വകലാശാലയായ ത്രിഭുവന്‍ സഹകാരി യൂണിവേഴ്‌സിറ്റി (റ്റി.എസ്‌.യു) ഗുജറാത്തിലും കര്‍ണാടകത്തിലും ഒഡിഷയില്‍ സ്ഥാപിക്കുന്ന പുതിയ കാമ്പസുകളിലേക്കായി വിവിധവിഷയങ്ങളില്‍ അസിസ്റ്റന്റ്‌ പ്രൊഫസര്‍ (ഗ്രേഡ്‌ രണ്ട്‌) മാരുടെ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. (1) ഫിനാന്‍സ്‌ അക്കൗണ്ടിങ്‌ ആന്റ്‌ കോസ്‌റ്റിങ്‌, (2) ഐ.റ്റി. ആന്റ്‌ സിസ്‌റ്റംസ്‌, (3) മാര്‍ക്കറ്റിങ്‌, (4) ഒ.ബി-എച്ച്‌ആര്‍, (5) സോഷ്യല്‍ സയന്‍സസ്‌, (6) സ്‌ട്രാറ്റജിക്‌ മാനേജ്‌മെന്റ്‌, (7) പ്രൊഡക്ഷന്‍ ഓപ്പറേഷന്‍സ്‌ മാനേജ്‌മെന്റ്‌ ആന്റ്‌ ക്യു.റ്റി, (8) അഗ്രിബിസിനസ്‌ മാനേജ്‌മെന്റ്‌, (9) ഇക്കണോമിക്‌സ്‌ എന്നിവയിലാണ്‌ ഒഴിവുകള്‍.
ഇവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പി.എച്ച്‌ഡി ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. പി.എച്ച്‌ഡി ബിരുദം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ബിരുദാനന്തരബിരുദത്തിന്‌ 60 ശതമാനമെങ്കിലും മാര്‍ക്കുണ്ടായിരിക്കണം. ജിആര്‍എഫ്‌, എസ്‌ആര്‍എഫ്‌ എന്നിവയുള്ളവര്‍ക്കും പിഎച്ച്‌ഡിക്കുശേഷം അധ്യാപനപരിചയമോ ഗവേഷണപരിചയമോ ഉള്ളവര്‍ക്കും മുന്‍ഗണനയുണ്ട്‌. പിയര്‍ റിവ്യൂവ്‌ഡ്‌ ജേര്‍ണലുകളിലെ പ്രസിദ്ധീകരണങ്ങള്‍വഴി ഗവേഷണമികവ്‌ തെളിയിച്ചവരായിരിക്കണം. ഇത്തരം ജേര്‍ണല്‍ പ്രസിദ്ധീകരണങ്ങള്‍ ഉള്ളവരില്ലെങ്കില്‍ മികച്ച പ്രസാധകരാല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ ഉള്ളവരെയും പരിഗണിക്കും. എഡിറ്റുചെയ്‌തിറക്കുന്ന ഗ്രന്ഥങ്ങള്‍ പോരാ.
ഏഴാംകേന്ദ്രശമ്പളക്കമ്മീഷന്‍ നിരക്കനുസരിച്ചുള്ള പത്താംശമ്പളതലത്തിലുള്ള ശമ്പളം കിട്ടും. 57000-98200 രൂപയാണിത്‌. ഡിഎ, എച്ച്‌ആര്‍എ, എല്‍റ്റിഎ, പിഎഫ്‌, മെഡിക്കല്‍ അലവന്‍സ്‌, വിദ്യാഭ്യാസഅലവന്‍സ്‌ തുടങ്ങിയവയും കിട്ടും. മൂന്നുവര്‍ഷത്തേക്കു കരാറടിസ്ഥാനത്തിലാണു നിയമനം. ഈ കാലത്ത്‌ ഗവേഷണം, പ്രസിദ്ധീകരണങ്ങള്‍, മറ്റുരംഗങ്ങള്‍ എന്നിവയില്‍ അസാധാരണമികവു പ്രകടിപ്പിക്കുന്നവരെ സ്ഥിരനിയമനത്തിനു പരിഗണിക്കും. നിര്‍ദിഷ്ട സെലക്ഷന്‍-അംഗീകാരപ്രക്രിയകള്‍ക്കു വിധേയമായാണു സ്ഥിരപ്പെടുത്തുക. റോളിങ്‌ പരസ്യമാണ്‌. ജൂണ്‍ പതിനഞ്ചിനു വൈകിട്ട്‌ അഞ്ചുമണിക്കോ അതിനുമുമ്പോ കിട്ടുന്ന അപേക്ഷകള്‍ വച്ച്‌ ആദ്യ ചുരുക്കപ്പട്ടിക തയ്യാറാക്കും. അതിനുശേഷം ആവശ്യകതയനുസരിച്ചു കാലാകാലങ്ങളില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കലും നിയമനവുമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ https://www.tsu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷിക്കുമ്പോഴുണ്ടാകുന്ന സാങ്കേതികപ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും [email protected] ലേക്ക്‌ എഴുതി നിവൃത്തി വരുത്താവുന്നതാണ്‌. ഇതിന്റെ കോപ്പി [email protected] എന്ന വിലാസത്തില്‍ ഡയറക്ടറുടെ ഓഫീസിലേക്കുകൂടി അയക്കണം.
ഗുജറാത്തിലെ ഗാന്ധിനഗര്‍, ഒഡിഷയിലെ ഭുവനേശ്വര്‍, കര്‍ണാടകത്തിലെ ഗഡക്‌ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന പുതിയ കാമ്പസുകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌.
ഫിനാന്‍സ്‌ അക്കൗണ്ടിങ്‌ ആന്റ്‌ കോസ്‌റ്റിങ്‌ വിഭാഗത്തില്‍ അക്കൗണ്ടന്‍സി, കോസ്‌റ്റ്‌ ആന്റ്‌ മാനേജ്‌മെന്റ്‌ അക്കൗണ്ടന്‍സി, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്‌, സഹകരണബാങ്കിങ്‌ ആന്റ്‌ ഫിനാന്‍സ്‌ തുടങ്ങിയവ ഉള്‍പ്പെടുന്നു.ഐ.റ്റി. ആന്റ്‌ സിസ്റ്റംസ്‌ വിഭാഗത്തില്‍ എംഐഎസ്‌, ഡാറ്റാസയന്‍സ്‌, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു.മാര്‍ക്കറ്റിങ ്‌ വിഭാഗത്തില്‍ മാര്‍ക്കറ്റിങ്‌ റിസര്‍ച്ച്‌, മാര്‍ക്കറ്റിങ്‌ മാനേജ്‌മെന്റ്‌, എഐ ആന്റ്‌ മാര്‍ക്കറ്റിങ്‌ അനലിറ്റിക്‌സ്‌, മാര്‍ക്കറ്റിങ്‌ ഫോര്‍ നോട്ട്‌ ഫോര്‍ പ്രോഫിറ്റ്‌ തുടങ്ങിയവ ഉള്‍പ്പെടുന്നു.
സോഷ്യല്‍ സയന്‍സസ്‌ വിഭാഗത്തില്‍ പബ്ലിക്‌ പോളിസി, ഡവലപ്‌മെന്റ്‌ പോളിസി, പബള്‌കിക്‌ ഹെല്‍ത്ത്‌, ഗവേണന്‍സ്‌, ഡവലപ്‌മെന്റല്‍ സ്റ്റഡീസ്‌, റൂറല്‍ സ്റ്റഡീസ്‌, ഡവലപ്‌മെന്റ്‌ ഇക്കണോമിക്‌സ്‌, സോഷ്യോളജി, സോഷ്യല്‍ ആന്ത്രപ്പോളജി, പൊളിറ്റിക്കല്‍ സയന്‍സ്‌ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുന്നു.
സ്‌ട്രാറ്റജിക്‌ മാനേജ്‌മെന്റ്‌ വിഭാഗത്തില്‍ ഇന്റര്‍നാഷണല്‍ ബിസിനസ്‌, മെര്‍ജേഴ്‌സ്‌ ആന്റ്‌ അക്വിസിഷന്‍സ്‌, കോര്‍പറേറ്റ്‌ സ്‌ട്രാറ്റജി, എന്റര്‍പ്രണര്‍ഷിപ്പ്‌, ബിസിനസ്‌ ലോ, കോഓപ്പറേറ്റീവ്‌സ്‌ ആന്റ്‌ കളക്ടീവ്‌സ്‌, കോഓപ്പറേറ്റീവ്‌ മാനേജ്‌മെന്റ്‌, മാനേജീരിയല്‍ കമ്മൂണിക്കേഷന്‍സ്‌ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുന്നു.
പ്രൊഡക്ഷന്‍ ഓപ്പറേഷന്‍സ്‌ ആന്റ്‌ ക്യു.റ്റി. മാനേജ്‌മെന്റ്‌ വിഭാഗത്തില്‍ ഓപ്പറേഷന്‍സ്‌ റിസര്‍ച്ച്‌, ഓപ്പറേഷന്‍ മാനേജ്‌മെന്റ്‌ എന്നിവ ഉള്‍പ്പെടുന്നു.
അഗ്രിബിസിനസ്‌ മാനേജ്‌മെന്റ്‌ വിഭാഗത്തില്‍ ന്യൂഏജ്‌ ടെക്‌നോളജി ഇന്‍ അഗ്രിബിസിനസ്‌, അഗ്രിബിസിനസ്‌ മാനേജ്‌മെന്റ്‌, അഗ്രികള്‍ച്ചര്‍ സോഴ്‌സിങ്‌, ഫുഡ്‌ പോളിസി, ഫുഡ്‌ റീട്ടെയിലിങ്‌ എന്നിവ ഉള്‍പ്പെടുന്നു. ഇക്കണോമിക്‌സ്‌ വിഭാഗത്തില്‍ ഡവലപ്‌മെന്റ്‌ ഇക്കണോമിക്‌സ്‌, മാക്രോ ആന്റ്‌ മൈക്രോഇക്കണോമിക്‌സ്‌, ഇന്‍സ്‌റ്റിറ്റിയൂഷണല്‍ ഇക്കണോമിക്‌സ്‌ തുടങ്ങിയവ ഉള്‍പ്പെടുന്നു. TSU/FR/01/2026 ആണ്‌ പരസ്യനമ്പര്‍.

Moonamvazhi

Authorize Writer

Moonamvazhi has 1152 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!