എസ്‌ബിഐയില്‍ 7150പേര്‍ക്ക്‌ അപ്രന്റീസ്‌ പരിശീലനത്തിന്‌ അവസരം

Moonamvazhi

സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ 7150 പേര്‍ക്ക്‌ അപ്രന്റീസ്‌ പരിശീലനത്തിന്‌ അവസരം നല്‍കും. ബിരുദധാരികള്‍ക്ക്‌ അപേക്ഷിക്കാം. ഒരുകൊല്ലത്തേക്കാണു പരിശീലനം. മാസം 15000 രൂപ സ്റ്റൈപ്പന്റ്‌ ലഭിക്കും. ജൂണ്‍ എട്ടിനകം അപേക്ഷിക്കണം. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കുമാത്രമേ അപേക്ഷിക്കാവൂ. കൂടുതല്‍ വിവരങ്ങള്‍ https://bfsissc.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷിക്കുംമുമ്പ്‌ https://apprenticeshipindia.gov.in എന്ന പോര്‍ടലില്‍ രജിസ്‌റ്റര്‍ ചെയ്യണം. ഇതില്‍ രജിസ്‌റ്റര്‍ ചെയ്‌തശേഷം https://www.sbi.co.in/careers എന്ന ലിങ്കിലൂടെയോ https://sbi.bank.in/web/careers/current-openings എന്ന ലിങ്കിലൂടെയോ അപേക്ഷിക്കാം. അപേക്ഷയുടെ ഹാര്‍ഡ്‌ കോപ്പി അയക്കരുത്‌. കേരളത്തില്‍ 403 പേര്‍ക്ക്‌ അപ്രന്റീസ്‌ പരിശീലനത്തിന്‌ അവസരമുണ്ട്‌. ഇതില്‍ 211 എണ്ണം പൊതുഒഴിവുകളാണ്‌. പട്ടികജാതിക്കാര്‍ക്ക്‌ 40, പട്ടികവര്‍ഗക്കാര്‍ക്ക്‌ 4, മറ്റുപിന്നാക്കസമുദായക്കാര്‍ക്ക്‌ 108, സാമ്പത്തികപിന്നാക്കവിഭാഗക്കാര്‍ക്ക്‌ 40 എന്നിങ്ങനെ സംവരണമുണ്ട്‌.

വിവിധഭിന്നശേഷീവിഭാഗങ്ങള്‍ക്കും സംവരണമുണ്ട്‌. കേരളത്തില്‍ തിരുവനന്തപുരം 78, കൊല്ലം 29, പത്തനംതിട്ട 21, ആലപ്പുഴ 23, കോട്ടയം 38, ഇടുക്കി 12, എറണാകുളം 60, തൃശ്ശൂര്‍ 36, പാലക്കാട്‌ 28, മലപ്പുറം 18, കോഴിക്കോട്‌ 30, വയനാട്‌ 5, കണ്ണൂര്‍ 18, കാസര്‍കോട്‌ 7 എന്നിങ്ങനെയാണു വിവിധ ജില്ലകളില്‍ എടുക്കുന്ന അപ്രന്റീസുമാരുടെ എണ്ണം.
പ്രായം; 20-28. 2026 ഏപ്രില്‍ ഒന്ന്‌ അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുക. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും മറ്റുപിന്നാക്കസമുദായക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വയസ്സിളവുണ്ട്‌. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയും ഭാഷാപരീക്ഷയുമുണ്ടാകും. ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, കൊല്ലം, കോട്ടയം കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. പ്രാദേശികഭാഷ പഠിച്ചതിനു പത്താംക്ലാസിലെയോ പന്ത്രണ്ടാംക്ലാസിലെയോ മാര്‍ക്ക്‌ലിസ്‌റ്റിലോ സര്‍ടിഫിക്കറ്റിലോ തെളിവുണ്ടെങ്കില്‍ ഭാഷാപരീക്ഷ എഴുതേണ്ടതില്ല.

Moonamvazhi

Authorize Writer

Moonamvazhi has 1139 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!