നബാര്‍ഡില്‍ എട്ട് സ്‌പെഷ്യലിസ്റ്റ് ഒഴിവുകള്‍
ദേശീയകാര്‍ഷികഗ്രാമവികസനബാങ്കില്‍ (നബാര്‍ഡ്) എട്ടു സ്‌പെഷ്യലിസ്റ്റ് ഒഴിവുകളിലേക്കു കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നബാര്‍ഡ് മുംബൈ ഓഫീസിലാണ് ഒഴിവുകള്‍.ജൂണ്‍ ഒന്നിനകം അപേക്ഷിക്കണം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. www.nabard.orghttp://www.nabard.org എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങളും അപേക്ഷാമാതൃകയും ഈ സൈറ്റില്‍ കിട്ടും.

സ്‌ട്രാറ്റജിക് പ്ലാനിങ് ആന്റ് പ്രൊഡകട് ഇന്നൊവേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലും, ക്ലൈമറ്റ് ആക്ഷന്‍ ആന്റ് സസ്റ്റയിനബിലിറ്റി ഡിപ്പാര്‍ട്ടുമെന്റിലും, റിസ്‌ക് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റിലുമാണ് ഒഴിവുകള്‍. ഓര്‍ഗനൈസേഷന്‍ സ്‌ട്രാറ്റജി സ്‌പെഷ്യലിസ്റ്റ് തസ്‌തികയില്‍ രണ്ടൊഴിവും, ഫിനാന്‍ഷ്യല്‍ സ്‌ട്രാറ്റജി സ്‌പെഷ്യലിസ്റ്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്‌ട്രാറ്റജിസ്‌റ്റ് സ്‌പെഷ്യലിസ്റ്റ്, ഹ്യൂമന്‍ റിസോഴ്‌സ് സ്‌ട്രാറ്റജി സ്‌പെഷ്യലിസ്റ്റ്, സീനിയര്‍ ക്ലൈമറ്റ് ഫിനാന്‍സ് സ്‌പെഷ്യലിസ്റ്റ്, അഡീഷണല്‍ ചീഫ് റിസ്‌ക് മാനേജര്‍, മാര്‍ക്കറ്റ് റിസ്‌ക് മാനേജര്‍ തസ്‌തികകളില്‍ ഓരോ ഒഴിവുമാണുള്ളത്. എല്ലാ തസ്‌തികയും നാലും അതിലേറെയും കൊല്ലം പ്രവൃത്തിപരിചയംആവശ്യമുള്ളവയാണ്. 700 രൂപ അപേക്ഷാഫീസും 150 രൂപ ഇന്റിമേഷന്‍ ചാര്‍ജും അടക്കണം. പട്ടികജാതി-പട്ടികവര്‍ഗക്കാരും ഭിന്നശേഷിക്കാരും 150രൂപ ഇന്റിമേഷന്‍ചാര്‍ജുമാത്രം അടച്ചാല്‍ മതി.

