ഓണ്‍ലൈന്‍ ടാക്സി സഹകരണസംരംഭത്തില് 17 ഒഴിവുകള്‍
ഓണ്ലൈന്ടാക്സിസഹകരണസംരംഭമായ സഹകാര്‍ ടാക്സി കോഓപ്പറേറ്റീവ് ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജര്‍/ അസിസ്റ്റന്റ് മാനേജര്‍ (ഓപ്പറേഷന്) തസ്തികയില്‍ മൂന്നും, എക്സിക്യൂട്ടീവ് (ഓപ്പറേഷന്) തസ്തികയില്‍ നാലും, അസോസിയേറ്റ് (ഓപ്പറേഷന്) തസ്തികയില്‍ പത്തും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 31നകം അപേക്ഷിക്കണം. ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഒഴിവുകള്‍.

ഓപ്പറേഷന്‍സില്‍ എംബിഎയോ പിജിഡിഎമ്മോ ആണ് ആദ്യമൂന്നുതസ്തികയിലേക്കും വേണ്ട വിദ്യാഭ്യാസയോഗ്യത.ഡെപ്യൂട്ടിമാനേജര്‍ തസ്തികയ്ക്ക് ഏഴുകൊല്ലം പ്രവൃത്തിപരിചയം വേണം. അസിസ്റ്റന്റ് മാനേജര്‍ തസ്തികക്ക് പ്രവൃത്തിപരിചയം അഞ്ചുകൊല്ലം മതി. എക്സിക്യൂട്ടീവ് തസ്തികയ്ക്ക് നാലുകൊല്ലം. റൈഡ്ഹാന്റ്ലിങ് സ്ഥാപനത്തില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന.
പ്രായപരിധി 40വയസ്സ്. 2026 മാര്‍ച്ച് 31 അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുക. കൂടുതല്‍ മികവുള്ളവരുടെ കാര്യത്തില്‍ പ്രായപരിധിയില്‍ ഇളവനുവദിക്കും.
ബിരുദവും മൂന്നുകൊല്ലം പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഇവിടെയും റൈഡ്ഹാന്റ്ലിങ് പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന. താല്പര്യമുള്ളവര് നിര്‍ദിഷ്ടമാതൃകയിലുള്ള സി.വി.യും യോഗ്യതകളുടെയും പരിചയങ്ങളുടെയും സര്ടിഫിക്കറ്റുകളുടെ കോപ്പികളും നിയമനം ലഭിക്കാനാഗ്രഹിക്കുന്ന സ്ഥലവും [email protected][email protected] ലേക്ക് ഇ-മെയില്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാമാതൃകയും www.bharattaxiapp.comhttp://www.bharattaxiapp.com എന്ന വെബ്സൈറ്റില്‍ കിട്ടും.

