കേരളബാങ്കില്‍ ഒഴിവുകള്‍
കേരളസംസ്ഥാനസഹകരണബാങ്ക് (കേരളബാങ്ക്) ചീഫ് കംപ്ലയന്‍സ് ഓഫീസറുടെയും ക്രെഡിറ്റ് എക്സ്പര്ട്ടിന്റെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടുതസ്തികയിലും ഓരോഒഴിവാണുള്ളത്. ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ തസ്തികയിലേക്കു മൂന്നുകൊല്ലത്തേക്കും ക്രെഡിറ്റ് എക്സ്പര്‍ട്ട് തസ്തികയിലേക്ക് ഒരുകൊല്ലത്തേക്കുമായിരിക്കും നിയമനം. ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ തസ്തികയുടെ പ്രായപരിധി അറുപത്തഞ്ചുവയസ്സ്. ക്രെഡിറ്റ് എക്സ്പര്‍ട്ട് തസ്തികയുടെ പ്രായപരിധി 60-65 വയസ്സ്. കൂടുതല്‍ വിവരങ്ങള്‍ www.kerala.bank.inhttp://www.kerala.bank.in എന്ന വെബ്സൈറ്റില്‍ വരും. മെയ് ഇരുപത്തഞ്ചിനകം അപേക്ഷിക്കണം.


