തെലങ്കാനയിലെ വായ്‌പാസഹകരണഫെഡറേഷനില്‍ 30 ഒഴിവുകള്‍

Moonamvazhi

തെലങ്കാനയിലെ സ്‌ട്രീനിധി വായ്‌പാസഹകരണഫെഡറേഷന്‍ വിവിധ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ – ഫണ്ട്‌സ്‌ ആന്റ്‌ അക്കൗണ്ട്‌സ്‌, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ -ഐടി എംഐഎസ്‌ ആന്റ്‌ പ്രോക്‌, ഡെപ്യൂട്ടി മാനേജര്‍ – മോണിറ്ററിങ്‌, അസിസ്‌റ്റന്റ്‌ ജനറല്‍ മാനേജര്‍ – ഐടി എംഐഎസ്‌ ആന്റ്‌ പ്രോക്‌, അസിസ്‌റ്റന്റ്‌ ജനറല്‍ മാനേജര്‍ – അക്കൗണ്ട്‌സ്‌ ആന്റ്‌ ഫണ്ട്‌സ്‌, അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ എച്ച്‌ ആര്‍ ആന്റ്‌ അഡ്‌മിനിസ്‌ട്രേഷന്‍, ടീംലീഡര്‍ – റിസര്‍ച്ച്‌ ആന്റ്‌ കണ്‍സള്‍ട്ടന്‍സി, അസോസിയേറ്റ്‌ – റിസര്‍ച്ച്‌ ആന്റ്‌ കണ്‍സള്‍ട്ടന്‍സി, ചീഫ്‌ മാനേജര്‍ – ഫണ്ട്‌സ്‌, ചീഫ്‌ മാനേജര്‍ – ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍, ചീഫ്‌ മാനേജര്‍ -ഇന്‍ഷുറന്‍്‌സ്‌, സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ -ഐടി, സീനിയര്‍ മാനേജര്‍ -ഐടി, സീനിയര്‍ മാനേജര്‍ – ഫണ്ട്‌സ്‌, സീനിയര്‍ മാനേജര്‍ – അക്കൗണ്ടസ്‌, മാനേജര്‍ -എച്ച്‌ആര്‍/ അഡ്‌മിനിസ്‌ട്രേഷന്‍, മാനേജര്‍ – അക്കൗണ്ട്‌സ്‌, മാനേജര്‍ – എഫ്‌ഐ, അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ – ക്രെഡിറ്റ്‌/ മോണിറ്ററിങ്‌, റീജണല്‍ മാനേജര്‍/ ചീഫ്‌ മാനേജര്‍, എംഡിയുടെ പി.എസ്‌ എന്നീ തസ്‌തികകളിലാണ്‌ ഒഴിവ്‌. മാനേജര്‍ എച്ച്‌ആര്‍/ അഡ്‌മിനിസ്‌ട്രേഷന്‍ തസ്‌തികയില്‍ രണ്ടൊഴിവുണ്ട്‌. അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ – ക്രെഡിറ്റ്‌/ മോണിറ്ററിങ്‌ തസ്‌തികയിലും രണ്ടൊഴിവുണ്ട്‌. റീജണല്‍ മാനേജര്‍/ ചീഫ്‌ മാനേജര്‍ തസ്‌തികയില്‍ ഏഴൊഴിവുണ്ട്‌. ബാക്കിയെല്ലാ തസ്‌തികകളിലും ഓരോ ഒഴിവാണുള്ളത്‌. ആകെ 30 ഒഴിവുകള്‍. തസ്‌തികയുടെ വലിപ്പമനുസരിച്ചു ശമ്പളനിരക്കുകള്‍ 35822 രൂപ മുതല്‍ രണ്ടേകാല്‍ ലക്ഷം രൂപ വരെയുണ്ട്‌. കരാറടിസ്ഥാനത്തിലാണു നിയമനം. ജനറല്‍ മാനേജര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍, ടീംലീഡര്‍, അസോസിയേറ്റ്‌, ചീഫ്‌ മാനേജര്‍, സീനിയര്‍ കണ്‍സള്‍ടന്റ്‌, റീജണല്‍ മാനേജര്‍ തസ്‌തികകളിലേക്ക്‌ 885 രൂപ അപേക്ഷാഫീസുണ്ട്‌. ബാക്കി തസ്‌തികകളിലേക്ക്‌ 590 രൂപയാണ്‌ അപേക്ഷാഫീസ്‌.

രണ്ടുവിജ്ഞാപനങ്ങളിലായാണ്‌ അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്‌. കണ്‍സള്‍ട്ടന്റ്‌ സ്വഭാവമുള്ള തസ്‌തികകളിലേക്ക്‌ ഒരു വിജ്ഞാപനവും ഫിക്‌സഡ്‌ ടേം എംപ്ലോയീസ്‌ വിഭാഗത്തില്‍ മറ്റൈാരു വിജ്ഞാപനവും. പ്രായപരിധികളും വിദ്യാഭ്യാസയോഗ്യതകളും പ്രവൃത്തിപരിചയങ്ങളും അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ www.streenidhi.telangana.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. മെയ്‌ 20നകം അപേക്ഷിക്കണം. നിര്‍ദിഷ്ടമാതൃകയിലാണ്‌ അപേക്ഷിക്കേണ്ടത്‌. അപേക്ഷിക്കുന്ന തസ്‌തികയുടെ പേരും പോസ്‌റ്റുകോഡും കവറിനുമുകളില്‍ എഴുതണം. ദി മാനേജിങ്‌ ഡയറക്ടര്‍, സ്‌ട്രീനിധി ക്രെഡിറ്റ്‌ കോഓപ്പറേറ്റീവ്‌ ഫെഡറേഷന്‍ ലിമിറ്റഡ്‌, ഫോര്‍ത്ത്‌ ഫ്‌ളോര്‍, 401 ആന്റ്‌ 402, മൈഹോം സരോവര്‍ പ്ലാസ, 5-9-22/ബി, സെക്രട്ടേറിയറ്റ്‌ റോഡ്‌, സയ്‌ഫാബാദ്‌, ഹൈദരാബാദ്‌ 500063, തെലങ്കാന എന്ന വിലാസത്തിലേക്കാണ്‌ അയക്കേണ്ടത്‌. അപേക്ഷയോടൊപ്പം, ജനനത്തിയതി രേഖ, വിദ്യാഭ്യാസയോഗ്യതകളുടെയും പ്രൊഫഷണല്‍ യോഗ്യതകളുടെയും മാര്‍ക്കുലിസ്‌റ്റുകള്‍, വിശദമായ സി.വി, പ്രവൃത്തിപരിചയസര്‍ടിഫിക്കറ്റുകള്‍, ഫോട്ടോ ഐഡന്റിറ്റി തെളിവ്‌, മേല്‍വിലാസത്തെളിവ്‌ (ആധാര്‍/പാന്‍), മറ്റിടങ്ങളില്‍ ജോലിയുള്ളവരാണെങ്കില്‍ റിലീവിങ്‌ സര്‍ടിഫിക്കറ്റ്‌ എന്നിവയുടെ കോപ്പികളും അയക്കണം. അഭിമുഖസമയത്ത്‌ ഒറിജിനലുകള്‍ ഹാജരാക്കണം. തെലങ്കാന ഗ്രാമവികസനവകുപ്പിനുകീഴിലുള്ള അപ്പെക്‌സ്‌ സഹകരണഫെഡറേഷനാണ്‌ സ്‌ട്രീനിധി.

 

Moonamvazhi

Authorize Writer

Moonamvazhi has 1101 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!