കേന്ദ്രസഹകരണനയം നടപ്പാക്കല്‍: യങ് പ്രൊഫഷണലുകളാകാന്‍ അവസരം
ദേശീയസഹകരണനയം നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസഹകരണമന്ത്രാലയം യങ് പ്രൊഫഷണലുകളെ നിയമിക്കുന്നു. ഒരുവര്‍ഷത്തേക്കു കരാറടിസ്ഥാനത്തിലാണു നിയമനം. ഇതിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കരാര്‍ ഒരുവര്‍ഷംകൂടി നീട്ടിക്കിട്ടിയേക്കാം. മെയ് എട്ടിനകം അപേക്ഷിക്കണം. നിര്‍ദിഷ്ടമാതൃകയിലാണ് അപേക്ഷിക്കേണ്ടത്. നാലു പ്രൊഫഷണലുകളെയാണ് ആവശ്യം. നാലുവിഭാഗങ്ങളിലാണ് ഇവരെ നിയോഗിക്കുക. നയം, സഹകരണത്തില്‍നിന്ന് അഭിവൃദ്ധിയിലേക്ക്, സഹകരണവികസനം, കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഓഫീസ് എന്നീ വിഭാഗങ്ങളാണിവ. വ്യത്യസ്‌തങ്ങളായ അക്കാദമിക്-പ്രൊഫഷണല്‍ പശ്ചാത്തലങ്ങളുള്ളവരെയാണു തേടുന്നത്.
ധനശാസ്‌ത്രത്തിലോ പൊതുനയത്തിലോ ബിരുദാനന്തരബിരുദമുള്ളവരോ എംബിഎക്കാരോ ആയിരിക്കണം അപേക്ഷകര്‍. പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന. പ്രായപരിധി മുപ്പതുവയസ്സ്. നല്ല വിശകല-പ്രശ്നപരിഹാരമികവുണ്ടായി രിക്കണം. എഴുതാനും സംസാരിക്കാനും നല്ല കഴിവുണ്ടായിരിക്കണം, പരസ്‌പരബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും നിലനിര്‍ത്താനും കഴിവുണ്ടായിരിക്കണം. ഡോക്യുമെന്റേഷനിലും റിപ്പോര്‍ട്ടിങ്ങിലും അവതരണത്തിലും ഔദ്യോഗികകത്തിടപാടുകളിലും വൈദഗ്‌ധ്യം വേണം. സങ്കീര്‍ണവും സക്രിയവും ബഹുസംസ്‌കാരപരവുമായ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുണ്ടായിരിക്കണം. വിവരസാങ്കേതികവിദ്യയില്‍-പ്രത് യേകിച്ച് ഡാറ്റാ വിശകലനത്തിലും വിഷ്വലൈസേഷനിലും- മികവുണ്ടായിരിക്കണം.പ്രതിഫലം മാസം 70000രൂപ. കരാര്‍കാലാവധി കഴിയുമ്പോള്‍ പ്രവൃത്തിപരിചയസര്ട്ടിഫിക്കറ് റ്/ശുപാര്‍ശക്കത്ത് ലഭിക്കും. വ്യവസ്ഥകളില്‍ ഇളവു വരുത്താന്‍ കേന്ദ്രസഹകരണമന്ത്രാലയസെക്രട് ടറിക്ക് അധികാരമുണ്ടായിരിക്കും.
ഡല്‍ഹിയില്‍ കേന്ദ്രസഹകരണമന്ത്രാലയത്തിലും കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഓഫീസിലുമുള്ള കേന്ദ്രസഹകരണമന്ത്രാലയ അഡീഷണല്‍ സെക്രട്ടറിയുടെയും ജോയിന്റ് സെക്രട്ടറിമാരുടെയും മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തിക്കേണ്ടിവരുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു സഹകരണരംഗവുമായി ബന്ധപ്പെട്ട വിവിധമേഖലകളെപ്പറ്റിയുള്ള ഇന്‍ഡക്ഷന്‍ പ്രോഗ്രാം ഉണ്ടാകും. ഇതിലൂടെ സഹകരണമേഖലയെപ്പറ്റി സമഗ്രമായി പഠിക്കാനും സ്വയം വികസിക്കാനും അവസരം ലഭിക്കുമെന്നു മന്ത്രാലയം അറിയിച്ചു. സഹകരണമേഖലയുടെ സമഗ്രവികസനത്തിനുതകുന്ന വിവിധ മേഖലകളിലാവും യങ് പ്രൊഫഷണലുകളെ നിയോഗിക്കുകയെന്നും മന്ത്രാലയം അറിയിച്ചു.

അപേക്ഷകള്‍ ആദ്യം സ്‌ക്രീനിങ് കമ്മറ്റി വിലയിരുത്തും. അതിനുശേഷം ഓരോഒഴിവിനും മൂന്നുപേരെന്ന തോതില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കും. ചുരുക്കപ്പട്ടിക കണ്‍സള്‍ട്ടന്‍സി ഇവാലുവേഷന്‍ കമ്മറ്റിയുടെ പരിശോധനക്കു വിധേയമാക്കും. ഈ കമ്മറ്റിയുടെ ശുപാര്‍ശയനുസരിച്ച് റിസര്‍വ് ഉദ്യോഗാര്‍ഥികളടങ്ങുന്ന പട്ടിക തയ്യാറാക്കും. അന്തിമമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ രേഖാമൂലമുള്ള സമ്മതപത്രവും കരാറും ഒപ്പിടണം. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രയ്‌ക്കും താമസത്തിനുമുള്ള ചെലവുകള്‍ മന്ത്രാലയം നല്‍കും.
അപേക്ഷ തപാലിലോ ഇ-മെയിലിലോ അയക്കാം. തപാലിലാണെങ്കില്‍ അണ്ടര്‍ സെക്രട്ടറി (എസ്റ്റാബ്ലിഷ്‌മെന്റ്), മിനിസ്‌ട്രി ഓഫ് കോഓപ്പറേഷന്‍, അതല്‍ അക്ഷയ ഊര്‍ജഭവന്‍, സിജിഒ കോംപ്ലക്‌സ്, പ്രഗതി വിഹാര്‍, ന്യൂഡല്‍ഹി, ഡല്‍ഹി 110003 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. ഇ-മെയിലാണെങ്കില്‍ [email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്കാണ് അയക്കേണ്ടത്.
അപേക്ഷ തപാലിലോ ഇ-മെയിലിലോ അയക്കാം. തപാലിലാണെങ്കില്‍ അണ്ടര്‍ സെക്രട്ടറി (എസ്റ്റാബ്ലിഷ്‌മെന്റ്), മിനിസ്‌ട്രി ഓഫ് കോഓപ്പറേഷന്‍, അതല്‍ അക്ഷയ ഊര്‍ജഭവന്‍, സിജിഒ കോംപ്ലക്‌സ്, പ്രഗതി വിഹാര്‍, ന്യൂഡല്‍ഹി, ഡല്‍ഹി 110003 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. ഇ-മെയിലാണെങ്കില്‍ [email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്കാണ് അയക്കേണ്ടത്.
തങ്ങള്‍ക്കറിയാവുന്ന രണ്ടുപേരുടെ ശുപാര്‍ശക്കത്തുകള്‍ ഉദ്യോഗാര്‍ഥി സമര്‍പ്പിക്കണം. നിലവില്‍ ഉദ്യോഗാര്‍ഥി പ്രവര്‍ത്തിക്കുന്നതോ/പഠിക്കുന് നതോ ഏറ്റവു ഒടുവില്‍ പ്രവര്‍ത്തിച്ചിരുന്നതോ/പഠിച് ചതോ ആയ ഇന്സ്റ്റിറ്റിയൂട്ടില്നിന്നാ യാല്‍ കൂടുതല്‍ നന്ന്. തനിക്കെതിരായി കോടതികളിലൊന്നും ക്രിമിനല്‍ കേസുകളോ ക്രിമിനല്‍ റെക്കോഡുകളോ ഇല്ലെന്ന സത്യവാങ്‌മൂലവും സമര്‍പ്പിക്കേണ്ടതുണ്ട്. പൊതുനയം, നിയമ-ചട്ടപരിഷ്‌കരണം, വികസനത്തിനായുള്ള ബിസിനസ് സ്‌ട്രാറ്റജി വികാസം, സദ്‌ഭരണത്തിനുതകുന്ന സ്ഥാപനഘടകങ്ങള്‍, സ്ഥാപനപരമായ ശേഷി വര്‍ധിപ്പിക്കല്‍, വിദ്യാഭ്യാസപരവും ശേഷി കെട്ടിപ്പടുക്കല്‍ സംബന്ധിച്ചതുമായ കാര്യങ്ങള്‍ എന്നീ രംഗങ്ങളില്‍ താല്‍പര്യമുള്ളവരെയാണു തേടുന്നത്. സഹകരണമേഖലയെ ശക്തമാക്കാനുതകുന്ന വൈദഗ്‌ധ്യവും ഊര്‍ജസ്വലതയും പ്രതിബദ്ധതയുമുള്ള പ്രൊഫഷണലുകളെ വളര്‍ത്തിയെടുക്കലാണു ലക്ഷ്യം. കേന്ദ്രസഹകരണനയം, കേന്ദ്രസഹകരണമന്ത്രാലയത്തിന്റെ മറ്റുസംരംഭങ്ങള്‍ എന്നിവയില്‍ സഹായിക്കലായിരിക്കും പ്രവര്‍ത്തനം. നിലവിലിരിക്കുന്ന പ്രോജക്ടുകളെ സഹായിക്കാനും നിയോഗിക്കപ്പെടാം. അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും https://www.cooperation.gov.in എന്ന വെബ്‌സൈറ്റില്‍ കിട്ടും.

