ഉത്തര്‍പ്രദേശില്‍ സഹകരണസ്ഥാപനങ്ങളില്‍ 2085 ഒഴിവുകള്‍

Moonamvazhi

ഉത്തര്‍പ്രദേശ്‌ സഹകരണസ്ഥാപനസര്‍വീസ്‌ ബോര്‍ഡ്‌ (യു.പി. കോഓപ്പറേറ്റീവ്‌ ഇന്‍സ്റ്റിറ്റിയൂഷണല്‍ സര്‍വീസ്‌ ബോര്‍ഡ്‌) സഹകരണബാങ്കിങ്‌-ബാങ്കിരത-സാങ്കേതികവിദ്യാസേവനസംയുക്തപരീഷക്ക്‌ (പൊതുറിക്രൂട്ട്‌മെന്റ്‌) അപേക്ഷ ക്ഷണിച്ചു. 2085 ഒഴിവുകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌. ഏപ്രില്‍ 24മുതല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങും. മെയ്‌ പതിനഞ്ചിനകം അപേക്ഷിക്കണം.

ജില്ലാസഹകരണമാങ്കുകളില്‍ മാനേജര്‍ (കാറ്റഗറി 1) തസ്‌തികയില്‍ 65, ജൂനിയര്‍ മാനേജര്‍ (കാറ്റഗറി 2) തസ്‌തികയില്‍ 486, അസിസ്റ്റന്റ്‌/ കാഷ്യര്‍ (ബാങ്കിങ്‌ അസിസ്റ്റന്റ്‌/ ക്ലരിക്കല്‍ സ്റ്റാഫ്‌) (കാറ്റഗറി 3) തസ്‌തികയില്‍ 887, യു.പി.സഹകരണബാങ്കില്‍ അസിസ്റ്റന്റ്‌ മാനേജര്‍ (കമ്പ്യൂട്ടര്‍) (കാറ്റഗറി 2) തസ്‌തികയില്‍ 10, അസിസ്റ്റന്റ്‌ മാനേജര്‍ – ജനറല്‍ (കാറ്റഗറി 2) തസ്‌തികയില്‍ 42, അസിസ്റ്റന്റ്‌/ കാഷ്യര്‍ (കാറ്റഗറി3) തസ്‌തികയില്‍ 66, യു.പി. സഹകരണഫെഡറേഷനില്‍ അസിസ്റ്റന്റ്‌ മാനേജര്‍-ജനറല്‍ (കാറ്റഗറി 3) 78, യു.പി. സംസ്ഥാനസഹകരണകണ്‍സ്‌ട്രക്ഷന്‍ ഫെഡറേഷനില്‍ (കാറ്റഗറി 3) അക്കൗണ്ടന്റ്‌ തസ്‌തികയില്‍ 24, അസിസ്റ്റന്റ്‌ അക്കൗണ്ടന്റ്‌ (കാറ്റഗറി 3) തസ്‌തികയില്‍ 8, യു.പി. സംസ്ഥാനകണ്‍സ്‌ട്രക്ഷന്‍ ആന്റ്‌ ലേബര്‍ ഡവലപ്‌മെന്റ്‌ സഹകരണഫെഡറേഷനില്‍ അസിസ്റ്റന്റ്‌ അക്കൗണ്ടന്റ്‌ (കാറ്റഗറി 3) തസ്‌തികയില്‍ 16, യു.പി. ഉപഭോക്തസഹകാരി സംഘ്‌ ലിമിറ്റഡില്‍ അസിസ്‌റ്റന്റ്‌ അക്കൗണ്ടന്റ്‌ (കാറ്റഗറി 3) തസ്‌തികയില്‍ 8, യു.പി.സഹകരണയൂണിയനില്‍ അസിസ്റ്റന്റ്‌ അക്കൗണ്ടന്റ്‌ (കാറ്റഗറി 3) തസ്‌തികയില്‍ 2, യുപി സഹകരണചണം-കാര്‍ഷികവികസനഅസോസിയേഷന്‍ ലിമിറ്റഡില്‍ അക്കൗണ്ടിങ്‌ ക്ലര്‍ക്ക്‌ (കാറ്റഗറി 3) തസ്‌തികയില്‍ 2, ജില്ലാസഹകരണബാങ്കില്‍ അസിസ്‌റ്റന്റ്‌/ സ്‌റ്റെനോഗ്രാഫര്‍ (കാറ്റഗറി 3) തസ്‌തികയില്‍ 4, യു.പി.സഹകരണബാങ്കില്‍ അസിസ്റ്റന്റ്‌/ സ്റ്റെനോഗ്രാഫര്‍ (കാറ്റഗറി 3) തസ്‌തികയില്‍ 14, യു.പി. സംസ്ഥാന കണ്‍സ്‌ട്രക്ഷന്‍ സഹകരണഫെഡറേഷന്‍ ലിമിറ്റഡില്‍ സ്റ്റെനോഗ്രാഫര്‍ (കാറ്റഗറി 3) തസ്‌തികയില്‍ 4, യുപിസഹകരണയൂണിയനില്‍ സ്റ്റെനോഗ്രാഫര്‍ (കാറ്റഗറി 3) തസ്‌തികയില്‍ 1, യു.പി. സംസ്ഥാനസണ്‍സ്‌ട്രക്ഷന്‍ സഹകരണഫെഡറേഷന്‍ ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ്‌ (കാറ്റഗറി3) 12, യു.പി. സംസ്ഥാന കണ്‍സ്‌ട്രക്ഷന്‍ ആന്റ്‌ ലേബര്‍ ഡവലപ്‌മെന്റ്‌ കോഓപ്പറേറ്റീവ്‌ ഫെഡറേഷന്‍ ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ്‌ (കാറ്റഗറി 3) തസ്‌തികയില്‍ 16, യു.പി. സഹകരണയൂണിയനില്‍ ജൂനിയര്‍ അസിസ്റ്റന്റ്‌ (കാറ്റഗറി 3) തസ്‌തികയില്‍ 17, ജില്ലാസഹകരണബാങ്കില്‍ അസിസ്റ്റന്റ്‌/ ടൈപ്പിസ്റ്റ്‌ (കാറ്റഗറി 3) തസ്‌തികയില്‍ 20, യു.പി. സഹകരണബാങ്കില്‍ അസിസ്റ്റന്റ്‌/ടൈപ്പിസ്റ്റ്‌ (കാറ്റഗറി 3) തസ്‌തികയില്‍ 31, യു.പി. ഉപഭോക്ത സഹകാരി സംഘം ലിമിറ്റഡില്‌ ക്ലര്‍ക്ക്‌/ടൈപ്പിസ്റ്റ്‌ (കാറ്റഗറി 3) തസ്‌തികയില്‍ 20, യു.പി. സംസ്ഥാനകണ്‍സ്‌ട്രക്ഷന്‍ സഹകരണഫെഡറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ്‌ എഞ്ചിനിയര്‍ (സിവില്‍) (കാറ്റഗറി 2) തസ്‌തികയില്‍ 20, ഉത്തര്‍പ്രദേശ്‌ സംസ്ഥാന കണ്‍സ്‌ട്രക്ഷന്‍ ആന്റ്‌ ലേബര്‍ ഡവലപ്‌മെന്റ്‌ സഹകരണഫെഡറേഷന്‍ ലിമിറ്റഡില്‌ അസിസ്റ്റന്റ്‌ എഞ്ചിനിയര്‍ (സിവില്‍) (കാറ്റഗറി 2) തസ്‌തികയില്‍ 12, യു.പി. സംസ്ഥാന കണ്‍സ്‌ട്രക്ഷന്‍ സഹകരണഫെഡറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ്‌ എഞ്ചിനിയര്‍ (ഇലക്ട്രിക്കല്‍) (കാറ്റഗറി 2) തസ്‌തികയില്‍ 2, യു.പി. സംസ്ഥാനകണ്‍സ്‌ട്രക്ഷന്‍ ആന്റ്‌ ലേബര്‍ ഡവലപ്‌മെന്റ്‌ കോഓപ്പറേറ്റീവ്‌ ഫെഡറേഷന്‍ ലിമിറ്റഡില്‍ ജൂനിയര്‍ എഞ്ചിനിയര്‍ (സിവില്‍) (കാറ്റഗറി 3) തസ്‌തികയില്‍ 131, ഉത്തര്‍പ്രദേശ്‌ സംസ്ഥാനകണ്‍സ്‌ട്രക്ഷന്‍ ആന്റ്‌ ലേബര്‍ ഡവലപ്‌മെന്റ്‌ കോഓപ്പറേറ്റീവ്‌ ഫെഡറേഷന്‍ ലിമിറ്റഡില്‍ ജൂനിയര്‍ എഞ്ചിനിയര്‍ (സിവില്‍ )(കാറ്റഗറി 3) തസ്‌തികയില്‍ 80, യു.പി. സംസ്ഥാനകണ്‍സ്‌ട്രക്ഷന്‍ സഹകരണഫെഡറേഷനില്‍ ജൂനിയര്‍ എഞ്ചിനിയര്‍ (ഇലക്ട്രിക്കല്‍) (കാറ്റഗറി 3) തസ്‌തികയില്‍ 7 എന്നിങ്ങനെയാണ്‌ ഒഴിവുകള്‍.

വെബ്‌സൈറ്റിലുള്ള വിശദവിജ്ഞാപനം വായിച്ചശേഷംവേണം അപേക്ഷ സമര്‍പ്പിക്കാന്‍. അതില്‍ മാര്‍നിര്‍ദേശങ്ങളും അപേക്ഷാരജിസ്‌ട്രേഷന്റെയും ഫീസടയ്‌ക്കലിന്റെയും രേഖകള്‍ സ്‌കാന്‍ ചെയ്‌ത്‌ അപ്‌ ലോഡ്‌ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ശമ്പളനിരക്കുകളും വിദ്യാഭ്യാസയോഗ്യതകളും അടക്കമുള്ള വിശദവിവരങ്ങളുണ്ട്‌. ഓണ്‍ലൈനായിമാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. മറ്റുമാര്‍ഗങ്ങളിലൂടെയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. ഒപ്പ്‌ കറുത്തമഷിയില്‍തന്നെ ഇടണം, വെള്ളക്കടലാസില്‍ ഇടതുകൈയുടെ തള്ളവിരലടയാളം നീലയോ കറുപ്പോ മഷിയില്‍ പതിക്കണം, കൈകൊണ്ടെഴുതിയ പ്രസ്‌താവന വേണം, ഇംഗ്ലീഷില്‍ വലിയക്ഷരത്തിലുള്ള ഒപ്പുകള്‍ സ്വീകാര്യമല്ല, ഇടതുകൈത്തള്ളവിരലടയാളം സ്‌കാന്‍ ചെയ്‌ത്‌ അയക്കുമ്പോള്‍ മങ്ങിയതാകരുത്‌ തുടങ്ങി പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്‌. യു.പി. കോഓപ്പറേറ്റീവ്‌ ഇന്‍സ്റ്റിറ്റിയൂഷണല്‍ സര്‍വീസ്‌ ബോര്‍ഡിന്റെ വെബ്‌സൈറ്റായ https://www.upcisb.upsdc.gov.in ല്‍ ക്ലിക്ക്‌ ചെയ്‌ത അപ്ലൈ ഓണ്‍ലൈന്‍ സ്‌ക്രീനില്‍ ആണ്‌ അപേക്ഷിക്കേണ്ടത്‌. നടപടിക്രമം വിജ്ഞാപനത്തിലുണ്ട്‌. പ്രാഥമികപരീക്ഷയും പ്രധാനപരീക്ഷയുമുണ്ടാകും. പ്രാഥമികപരീക്ഷയില്‍ 100 മാര്‍ക്കിന്റെ 100 ചോദ്യങ്ങളായിരിക്കും. പ്രധാനപരീക്ഷയില്‍ 120 ചോദ്യങ്ങളുണ്ടാകും. മാര്‍ക്ക്‌ 200. പ്രാഥമികപരീക്ഷ ഒന്നരമണിക്കൂറും പ്രധാനപരീക്ഷ രണ്ടുമണിക്കൂറുമായിരിക്കും. പ്രാഥമികപരീക്ഷ ഓണ്‍ലൈനിലായിരിക്കും. ഒബ്‌ജക്ടീവ്‌ ടൈപ്പ്‌ മാതൃകയിലായിരിക്കും. പരീക്ഷ ഹിന്ദിയിലോ ഇംഗ്ലീഷിലോ ആയിരിക്കും.

സംവരണമില്ലാത്തതസ്‌തികകളിലേക്കും ഉത്തര്‍പ്രദേശിലെ മറ്റുപിന്നാക്കവിഭാഗക്കാര്‍ക്കുള്ള തസ്‌തികകളിലേക്കും അഞ്ഞൂറുരൂപയാണ്‌ അപേക്ഷാഫീസ്‌. ഉത്തര്‍പ്രദേശിലെ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക്‌ 250രൂപയാണു ഫീസ്‌. ഉത്തര്‍പ്രേദശിലെ ഭിന്നശേഷിക്കാര്‍ക്കു ഫീസില്ല.

പ്രായപരിധി 21നും 40നും മധ്യേ. 2026 ജനുവരി ഒന്ന്‌ അടിസ്ഥാനമാക്കിയാണു പ്രായപരിധി കണക്കാക്കു. ഭിന്നശേഷിക്കാര്‍ക്ക്‌ 55 വയസ്സുവരെയാകാം. വിവിധസംവരണഇളവുകള്‍ ഉത്തര്‍പ്രദേശിലുള്ളവര്‍ക്കാണു ബാധകം. കാറ്റഗറി ഒന്നിലും കാറ്റഗറി രണ്ടിലും പെട്ട തസ്‌തികകളിലേക്ക്‌ ഓണ്‍ലൈന്‍ പരീക്ഷയും അഭിമുഖവുമുണ്ടാകും. കാറ്റഗറി മൂന്നിലെ തസ്‌തികകളിലേക്ക്‌ ഓണ്‍ലൈന്‍ പരീക്ഷയും വൈദഗ്‌ധ്യപരീക്ഷയുമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ https://www.upcisb.upsdc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

 

Moonamvazhi

Authorize Writer

Moonamvazhi has 1068 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!