ബിഹാര്‍ സംസ്ഥാനസഹകരണബാങ്ക്‌ വിവിധതസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

Moonamvazhi

ബിഹാര്‍ സംസ്ഥാനസഹകരണബാങ്ക്‌ സോഷ്യല്‍ മൊബിലൈസേഷന്‍ എക്‌സ്‌പര്‍ട്ട്‌ (സംസ്ഥാനമേധാവി), നിയമം/അക്കൗണ്ട്‌സ്‌ എക്‌സ്‌പര്‍ട്ട്‌, ക്രോപ്‌ ഹസ്‌ബന്‍ഡറി എക്‌സ്‌പര്‍ട്ട്‌, അഗ്രിമാര്‍ക്കറ്റിങ്‌/വാല്യുഅഡീഷന്‍/ പ്രോസസിങ്‌ സ്‌പെഷ്യലിസ്റ്റ്‌ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ക്ലസ്റ്റര്‍ അധിഷ്‌ഠിതബിസിനസ്‌ ഓര്‍ഗനൈസേഷനുവേണ്ടിയാണിത്‌. പ്രായപരിധി 2026 മാര്‍ച്ച്‌ ഒന്നിന്‌ 25നും 40നുംമധ്യേ. പാറ്റ്‌നയിലെ ബിഹാര്‍സംസ്ഥാനസഹകരണബാങ്ക്‌ ആസ്ഥാനത്തും ഗോപാല്‍ഗഞ്ച്‌, ബേട്ടിയ, ഭഗല്‍പൂര്‍ ജില്ലാകേന്ദ്രസഹകരണബാങ്കുകളിലുമായിരിക്കും നിയമനം. സ്വയംസാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതം ഏപ്രില്‍ പതിനഞ്ചിനകം അപേക്ഷിക്കണം. 500രൂപ അപേക്ഷാഫീസുണ്ട്‌. മാനേജിങ്‌ ഡയറക്ടര്‍, ദി ബിഹാര്‍ സ്റ്റേറ്റ്‌ കോഓപ്പറേറ്റീവ്‌ ബാങ്ക്‌ ലിമിറ്റഡ്‌, അശോക്‌ രാജ്‌പത്‌, ഗാന്ധിമൈതാന്‍, പാറ്റ്‌ന-800004, ബിഹാര്‍ എന്ന പേരിലുള്ള ഡിഡിയായാണ്‌ അപേക്ഷാഫീസ്‌ എടുക്കേണ്ടത്‌. അപേക്ഷ അയക്കേണ്ടതും ഇതേ വിലാസത്തില്‍തന്നെ. നിര്‍ദിഷ്ടമാതൃകയിലാണ്‌ അപേക്ഷിക്കേണ്ടത്‌. ഒരുകൊല്ലത്തേക്കുള്ള കരാര്‍നിയമനമാണ്‌. മികവിന്റെ അടിസ്ഥാനത്തില്‍ നീട്ടിയേക്കാം. ഗ്രാമീണവികസനത്തിലോ സോഷ്യല്‍ വര്‍ക്കിലോ ബിരുദമുള്ളവര്‍ക്ക്‌ സോഷ്യല്‍ മൊബിലൈസേഷന്‍ എക്‌സ്‌പര്‍ട്ട്‌ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. അല്ലെങ്കില്‍ ബിരുദവും ഗ്രാമീണവികസനത്തിലോ സോഷ്യല്‍ വര്‍ക്കിലോ ഡിപ്ലോമയും ഉണ്ടായിരിക്കണം. കര്‍ഷരെ കൂട്ടിയിണക്കുന്നതിലും ഫീല്‍ഡ്‌ പ്രദര്‍ശനങ്ങള്‍ നടത്തുന്നതിനും ഗ്രാമതലയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിലും അഞ്ചുകൊല്ലം പരിചയം വേണം. ബേട്ടിയയിലാണ്‌ ഒഴിവ്‌ . ഒരൊഴിവാണുള്ളത്‌. ശമ്പളം 55000രൂപ.


ബികോമും അഞ്ചുകൊല്ലം പ്രവൃത്തിപരിചയവുമുള്ളവര്‍ക്കു ലോ/അക്കൗണ്ട്‌സ്‌ എക്‌സ്‌പര്‍ട്ട്‌ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. മൂന്നുവര്‍ഷം പ്രവൃത്തിപരിചയമുള്ള ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാര്‍ക്കും കമ്പനിസെക്രട്ടറിമാര്‍ക്കും അപേക്ഷിക്കാവുന്നതാണ്‌. അക്കൗണ്ടിങ്‌, ഓഡിറ്റിങ്‌, നിയമപരിപാലനം, നിയമകാര്യങ്ങള്‍, ആര്‍ബിട്രേഷന്‍ തുടങ്ങിയവയിലായിരിക്കണം പ്രവൃത്തിപരിചയം. ഭഗല്‍പൂരിലാണ്‌ ഒഴിവ്‌. ഒരൊഴിവാണുള്ളത്‌. ശമ്പളം 45000 രൂപ.
കൃഷിയില്‍ ബിരുദവും അഞ്ചുകൊല്ലം പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക്‌ ക്രോപ്‌ ഹസ്‌ബന്‍ഡറി എക്‌സ്‌പര്‍ട്ട്‌ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. വിളയുല്‍പാദനസാങ്കേതികവിദ്യകള്‍, സാങ്കേതികഇടപെടല്‍, എഫ്‌പിഒകളുമായി ചേര്‍ന്നും വലിയ കര്‍ഷകസംഘങ്ങളുമായി ചേര്‍ന്നുമുള്ള പ്രവര്‍ത്തനം എന്നിവയിലായിരിക്കണം പ്രവൃത്തിപരിചയം. ഭഗല്‍പൂരിലാണ്‌ ഒഴിവ്‌. ഒരൊഴിവാണുള്ളത്‌. ശമ്പളം 45000 രൂപ.
അഗ്രിബിസിനസ്‌ മാനേജ്‌മെന്റില്‍ എംബിഎയോ തുല്യയോഗ്യതയോ ഉള്ളവര്‍ക്ക്‌ അഗ്രിമാര്‍ക്കറ്റിങ്‌/ വാല്യുഅഡീഷന്‍/ പ്രോസസിങ്‌ സ്‌പെഷ്യലിസ്റ്റ്‌ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. മൂന്നുകൊല്ലം പ്രവൃത്തിപരിചയം വേണം. അഗ്രിബിസിനസ്‌, അഗ്രിമാര്‍ക്കറ്റിങ്‌, മൂല്യശൃംഖലാവികസനം എന്നിവയിലായിരിക്കണം പ്രവൃത്തിപരിചയം. വിളവെടുപ്പനന്തരമാനേജ്‌മെന്റും എഫ്‌പിഒകളുമായും വലിയകര്‍ഷകസംഘങ്ങളുമായും ചേര്‍ന്നുള്ള പ്രവര്‍ത്തനവും പ്രവൃത്തിപരിചയത്തിന്റെ ഭാഗമാണ്‌. സഹര്‍സ, ഗോപാല്‍ഗഞ്ച്‌, ബേട്ടിയ, പാറ്റ്‌ന എന്നിവിടങ്ങളില്‍ ഓരോ ഒഴിവുകളാണുള്ളത്‌. ശമ്പളം 30000 രൂപ. കൂടുതല്‍ വിവരങ്ങള്‍ www.biharscb.co.in ല്‍ കിട്ടും.

Moonamvazhi

Authorize Writer

Moonamvazhi has 1034 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!