നിക്ഷേപഗ്യാരന്റി ഇന്‍ഷുറന്‍സ്‌ അടച്ചോ എന്നു വാര്‍ഷികറിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം

Moonamvazhi

നിക്ഷേപഗ്യാരന്റി ഇന്‍ഷുറന്‍സ്‌ പ്രീമിയം അടച്ചിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം സ്രഹകരണബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ വാര്‍ഷികറിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തണമെന്നു റിസര്‍വ്‌ ബാങ്ക്‌ നിര്‍ദേശിച്ചു. നിക്ഷേപഇന്‍ഷുറന്‍സ്‌-വായ്‌പാഗ്യാരന്റി കോര്‍പറേഷനില്‍ ഇതിനായി അടക്കേണ്ടത്ര തുക യഥാസമയം അടച്ചിട്ടുണ്ടോ എന്നാണു വെളിപ്പെടുത്തേണ്ടത്‌. യഥാസമയം അടച്ചിട്ടില്ലെങ്കില്‍ അതും അറിയിക്കണം. ഇതിനായി ധനകാര്യപ്രസ്‌താവനാമാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തി. മാറ്റം ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരും. ഗ്രാമീണസഹകരണബാങ്കുകള്‍, അര്‍ബന്‍സഹകരണബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, ലോക്കല്‍ ഏരിയാബാങ്കുകള്‍, പേമെന്റ്‌സ്‌ ബാങ്കുകള്‍, ചെറുകിടധനകാര്യബാങ്കുകള്‍, വാണിജ്യബാങ്കുകള്‍ എന്നിവയ്‌ക്ക്‌ നിര്‍ദേശം ബാധകമാണ്‌.

 

Moonamvazhi

Authorize Writer

Moonamvazhi has 1010 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!