ഇമ്പിച്ചിബാവ സഹകരണആശുപത്രിയില്‍ വനിതാആരോഗ്യക്യാമ്പ്‌

Moonamvazhi

വനിതാദിനാഘോഷത്തിന്റെ ഭാഗമായി മലപ്പുറം തിരൂര്‍ ആലത്തിയൂരിലെ ഇമ്പിച്ചിബാവ സ്‌മാരകസഹകരണആശിപത്രി-ഗവേഷണകേന്ദ്രം പൂര്‍ണമായും വനിതാഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്‌ത്രീകള്‍ക്കായി പ്രത്യേകആരോഗ്യപരിശോധനാക്യാമ്പ്‌ നടത്തും. മാര്‍ച്ച്‌ 26നും 27നും 28നും ആലത്തിയൂരിലെ ഐഎംസിഎച്ചില്‍ വച്ചാണിത്‌. ബുക്കുചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ അറിയാനും 9447030102, 0494 2660000 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്‌. ഗൈനക്കോളജി, ഡെര്‍മാറ്റോളജി, ഇഎന്‍റ്റി, ഫാമിലി മെഡിസിന്‍, ജനറല്‍ സര്‍ജറി, ഡെന്റല്‍ എന്നീ സ്‌പെഷ്യാലിറ്റി ചികില്‍സകള്‍ ലഭ്യമാണ്‌. ആദ്യം ബുക്ക്‌ ചെയ്യുന്ന 50പേര്‍ക്കാണ്‌ ആനുകൂല്യം.

തിരുവനന്തപുരത്തെ കേരളസഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ (കിക്‌മ) വനിതാദിനാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച്‌ ഒമ്പതിന്‌ യുപിഎസ്‌സിയുടെ സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ 57-ാംറാങ്കുനേടിയ മലയാളിയായ ജെ.എസ്‌.ശ്രീജയെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ച്‌ ആദരിക്കും. രാവിലെ 9.30നാണു ചടങ്ങ്‌.

Moonamvazhi

Authorize Writer

Moonamvazhi has 987 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!