ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകനെയും പുല്‍പ്പള്ളി ക്ഷീര സംഘം ആദരിച്ചു

Deepthi Vipin lal

പുല്‍പ്പള്ളി ക്ഷീര സഹകരണ സംഘത്തില്‍ കൂടുതല്‍ പാല്‍ അളന്ന കര്‍ഷകനെയും ക്ഷീര കര്‍ഷകരുടെ മക്കളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും സംഘം ആദരിച്ചു. മില്‍മ മില്‍ക്ക് പ്രോകുര്‍മെന്റ് ഓഫീസര്‍ ടി. ജയരാജ് ഉദ്ഘാടനം ചെയ്തു.

സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി അധ്യക്ഷത വഹിച്ചു. കേരളാ ഫീഡ് കോഴിക്കോട് യൂണിറ്റ് ഹെഡ് ജയചന്ദ്രന്‍ സി മുഖ്യ പ്രഭാഷണം നടത്തി. മില്‍മ അസിസ്റ്റന്റ് മില്‍ക്ക് പ്രോകുര്‍മെന്റ് ഓഫീസര്‍ അനില്‍ വി.കെ. ഡയറക്ടര്‍മാരായ ടി.ജെ. ചാക്കോച്ചന്‍, യു.എന്‍. കുശന്‍, മോളി ജോര്‍ജ്, സരോജിനി ശേഖരന്‍, രജനി പി, രമേശ് എ.ഡി. തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News