സഹകരണമന്ത്രാലയത്തില്‍ യങ് പ്രൊഫഷണല്‍ ഒഴിവുകള്‍
കേന്ദ്രസഹകരണമന്ത്രാലയത്തിന്റെ സഹകരണവികസനവിഭാഗത്തില്‍ മൂന്നു യങ്‌പ്രൊഫഷണലുകളുടെ ഒഴിവുണ്ട്. ടാക്‌സേഷന്‍ പാരിറ്റി ആന്റ് മാര്‍ക്കറ്റ് ലിങ്കേജസ്, സഹകരണബാങ്കിങ്ങും ഇന്‍ഷുറന്‍സും, സഹകരണരംഗത്തെ ഉയര്‍ന്നുവരുന്ന മേഖലകള്‍ എന്നീ വിഭാഗങ്ങളില്‍ ഓരോ ഒഴിവാണുള്ളത്. ഒരുകൊല്ലത്തേക്കാണു നിയമിക്കുക. നീട്ടിയേക്കാം. രണ്ടുകൊല്ലവും അതിലേറെയും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് 65000 രൂപയും രണ്ടുകൊല്ലത്തില്‍ താഴെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് 60000 രൂപയുമാണു മാസശമ്പളം. പ്രായപരിധി 35 വയസ്സ്. ധനശാസ്‌ത്രം, ഫിനാന്‍സ്, കോമേഴ്‌സ്, പൊതുനയം, സ്ഥിതിവിവരശാസ്‌ത്രം, മാനേജ്‌മെന്റ്, ബാങ്കിങ്ങ് എന്നിവയിലൊന്നില്‍ ബിരുദാനന്തരബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ധനശാസ്‌ത്രം, സ്ഥിതിവിവരശാസ്‌ത്രം, എഞ്ചിനിയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരികള്‍ക്കും സി.എ, ഐസിഡബ്ലിയുഐ യോഗ്യതകളുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. മികച്ച ആശയവിനിമയശേഷിയും പരസ്‌പരവ്യക്ത്യാന്തരവിശകലനപാടവവും അഭികാമ്യം.

ഐസിടിയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട സാങ്കേതികവൈദഗ്‌ധ്യമോ കമ്പ്യൂട്ടര്‍ വൈദഗ്‌ധ്യമോ ഉണ്ടായിരിക്കണം. ടാക്‌സേഷന്‍ പാരിറ്റി ആന്റ് മാര്‍ക്കറ്റിങ് ലിങ്കേജസില്‍ പരിഗണിക്കപ്പെടാന്‍ സഹകരണമാര്‍ക്കറ്റിങ്, നികുതിനയവിശകലനം, ഡാറ്റാവിശകലനം(എക്‌സസെല്‍/പവര്‍ ബിഐ), ഡ്രാഫ്‌റ്റിങ്, അവതരണം എന്നിവയില്‍ വൈദഗ്‌ധ്യം വേണം. ബാങ്കിങ് ആന്റ് ഇന്‍ഷുറന്‍സില്‍ പരിഗണിക്കപ്പെടാന്‍ സഹകരണബാങ്കിങ്, ഇന്‍ഷുറന്‍സ് ചട്ടങ്ങള്‍, ആര്‍ബിഐ ചട്ടക്കൂട്, ഡാറ്റാവിശകലനം (എക്‌സസെല്‍/ പവര്‍ ബിഐ), ഡ്രാഫ്‌റ്റിങ്, അവതരണം എന്നിവയില്‍ വൈദഗ്‌ധ്യം വേണം. സഹകരണമേഖലയില്‍ ഉയര്‍ന്നുവരുന്ന മേഖലകളെക്കുറിച്ചുള്ള വിഭാഗത്തില്‍ പരിഗണിക്കപ്പെടാന്‍, നയ-ഫൈനാന്‍ഷ്യല്‍ വിശകലനം, സഹകരണമേഖലയെക്കുറിച്ചുള്ള പരിജ്ഞാനം, ഡാറ്റാവിശകലനം ( എക്‌സ്സെല്‍/പവര്‍ ബിഐ), ഡ്രാഫ്‌റ്റിങ്, അവതരണം എന്നിവയില്‍ വൈദഗ്‌ധ്യം വേണം. മൂന്നുകൊല്ലമെങ്കിലും പ്രവൃത്തിപരിചയമാണ് ഉദ്ദേശിക്കുന്നത്. ന്യൂഡല്‍ഹി ലോധി റോഡില്‍ അതല്‍ അക്ഷയഊര്‍ജഭവനിലുള്ള കേന്ദ്രസഹകരണമന്ത്രാലയഓഫീസിലായിരിക്കും നിയമനം. പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള മേഖല അപേക്ഷയില്‍ വ്യക്തമാക്കണം. വിദ്യാഭ്യാസയോഗ്യതകളും പ്രവൃത്തിപരിചയങ്ങളും സംബന്ധിച്ച രേഖകള്‍ അപേക്ഷയോടൊപ്പം വെക്കണം. ഓണ്‍ലൈനായും അല്ലാതെയും അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കുന്നതെങ്കില്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ഇ-മെയില്‍ അയക്കുകയാണു വേണ്ടത്. ഉദ്യോഗാര്‍ഥിയുടെ പേരും സ്ഥാനവും വിഷയത്തില്‍ വ്യക്തമാക്കണം. ഓണ്‍ലൈനിലല്ലെങ്കില്‍ രജിസ്‌ട്രേഡ് തപാലിലാണ് അപേക്ഷിക്കേണ്ടത്. കവറിനുമുകളില്‍ സഹകരണമന്ത്രാലയത്തിലെ സിഡി ഡിവിഷനിലെ യങ് പ്രൊഫഷണല്‍ തസ്‌തികയിലേക്കുള്ള അപേക്ഷയാണെന്നു രേഖപ്പെടുത്തണം. അണ്ടര്‍ സെക്രട്ടറി (അഡ്‌മിനിസ്‌ട്രേഷന്‍), സഹകരണമന്ത്രാലയം, ഒന്നാംനില, അതല്‍ അക്ഷയ ഊര്‍ജഭവന്‍, ന്യൂഡല്‍ഹി 110003 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. മാര്‍ച്ച് 31നകം അപേക്ഷിക്കണം. അപേക്ഷയും കൂടുതല്‍ വിവരവും https://www.cooperation.gov.inhttps://www.cooperation.gov.in ല്‍ ലഭിക്കും.

