സമാശ്വാസം, സാന്ത്വനം:6.22 കോടികൂടി നല്‍കി
സഹകരണഅംഗസമാശ്വാസനിധി, സഹകാരിസാന്ത്വനം പദ്ധതികളില്‍ 6.22കോടിരൂപകൂടി സഹായം അനുവദിച്ചു. അംഗസമാശ്വാസപദ്ധതിയുടെ എട്ടാംഘട്ടമായി 61805000 രൂപയാണ് അനുവദിച്ചത്. 2750 പേര്‍ക്കു സഹായം കിട്ടി. സഹകാരിസാന്ത്വനം പദ്ധതി ആറാഘട്ടമായി നാലരലക്ഷം രൂപ അനുവദിച്ചു. 10അപേക്ഷകര്‍ക്കാണു സഹായം കിട്ടിയത്.
ഈ സര്‍ക്കാര്‍ ഇതുവരെ അംഗസമാശ്വാസപദ്ധതിയില്‍ 103 കോടിയില്‍പരം രൂപയും സഹകാരിസാന്ത്വനത്തില്‍ ഒന്നേകാല്‍കോടിയോളം രൂപയും നല്‍കിയിതായി സഹകരണമന്ത്രി വാസവന്‍ അറിയിച്ചു. അരലക്ഷംവരെയാണു സഹകാരിസാന്ത്വനമായി നല്‍കുക. നേരത്തേ അഞ്ചുഘട്ടമായി 1,17,50,000 രൂപ നല്‍കി. 436 പേര്‍ക്കാണത്. അംഗസമാശ്വാസമായി നേരത്തേ ഏഴുഘട്ടമായി 974420000രൂപ നല്‍കി. 46310 അപേക്ഷയിലാണത്.


