ഇന്ത്യന്‍ മര്‍ക്കന്റൈല്‍ സഹകരണബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി
ലഖ്‌നോയിലെ ഇന്ത്യന്‍ മര്‍ക്കന്റൈല്‍ സഹകരണബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി. അടച്ചുപൂട്ടി ലിക്വിഡേറ്ററെ വെക്കാന്‍ യുപി സഹകരണകമ്മീഷണര്‍-രജിസ്‌ട്രാര്‍ക്കു നിര്‍ദേശവും നല്‍കി. വരുമാനസാധ്യതയില്ല, വ്യവസ്ഥകള്‍ ലംഘിച്ചു, തുടരുന്നതു നിക്ഷേപകരുടെയും പൊതുജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്കു നല്ലതല്ല എന്നിവയാണു കാരണങ്ങള്‍. ഓരോ നിക്ഷേപകര്‍ക്കും അഞ്ചുലക്ഷംവരെ തിരിച്ചുകിട്ടും. നിക്ഷേപഇന്‍ഷുറന്‍സ്-വായ്‌പാഗ്യാരന്റി കോര്‍പറേഷനില്‍നിന്നാണിത്. 98.75% പേര്‍ക്കും നിക്ഷേപം മുഴുവന്‍ കിട്ടും. ഇവരുടെയൊക്കെ നിക്ഷേപം അഞ്ചുലക്ഷത്തില്‍ താഴെയാണ്. 2025 ഡിസംബര്‍ 31ലെ കണക്കുപ്രകാരം ഡിഐസിജിസി 2.90 കോടി തിരിച്ചുകൊടുത്തുകഴിഞ്ഞു.


