പെന്‍ഷന്‍കണ്‍സോര്‍ഷ്യത്തിലെ നിക്ഷേപം തരളധനമായി കണക്കാക്കും

Moonamvazhi

സാമൂഹ്യസുരക്ഷാപെന്‍ഷന്‍കണ്‍സോര്‍ഷ്യത്തിലേക്കു സഹകരണസംഘങ്ങള്‍ കൊടുക്കുന്ന തുക തരളധനമായി കണക്കാക്കും. സഹകരണരജിസ്‌ട്രാറുടെ സര്‍ക്കുലര്‍ (6/2026) പ്രകാരമാണിത്‌.

2018ഓഗസ്റ്റ്‌ ഒന്നിനാണു പെന്‍ഷന്‍കമ്പനിയിലേക്കു സംഘങ്ങളില്‍നിന്നു പണം വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചത്‌. സംഘങ്ങള്‍ കണ്‍സോര്‍ഷ്യത്തില്‍ നിക്ഷേപിക്കുകയും ഫണ്ടുമാനേജര്‍ അതു കമ്പനിക്കു കൊടുക്കുകയുമാണു ചെയ്യുന്നത്‌. കണ്‍സോര്‍ഷ്യത്തിനു കൊടുക്കുന്ന തുക തരളധനമാക്കണം എന്നു സംഘങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സഹകരണസംഘംനിയമപ്രകാരം ബാങ്കുകള്‍ പ്രവര്‍ത്തനമൂലധനമായി സ്വരൂപിക്കുന്ന നിക്ഷേപത്തിന്റെ നിശ്ചിതശതമാനം തരളധനമായി സൂക്ഷിക്കാം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കൊടുത്താല്‍ മതിയാകുന്ന സ്ഥിരനിക്ഷേപത്തിന്റെ മുഴുവന്‍ തുകയും, ആവശ്യപ്പെടുമ്പോള്‍ കൊടുക്കേണ്ടതും തല്‍സമയബാധ്യതകളുടേതുമായ മൊത്തംതുകയുടം 20ശതമാനവും ഇങ്ങനെ സൂക്ഷിക്കാം. നിരക്കും രീതിയും സര്‍ക്കാര്‍ തീരുമാനിക്കും. കണ്‍സോര്‍ഷ്യം ലെന്റിങ്‌ സ്‌കീം പ്രകാരമാണു സംഘങ്ങള്‍ പെന്‍ഷന്‍ കമ്പനിയില്‍ നിക്ഷേപിക്കുന്നത്‌. ട്രഷറിനിക്ഷേപംപോലെ ഇതും തരളധനമായി ഓഡിറ്റില്‍ കണക്കാക്കാന്‍ അനുമതിക്കായി സര്‍ക്കാരിനോട്‌ അപേക്ഷിച്ചിരുന്നു. തുടര്‍ന്നു തരളധനസൂക്ഷിപ്പുവ്യവസ്ഥയില്‍ ഇളവനുവദിക്കാന്‍ രജിസ്‌ട്രാറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഇതുപ്രകാരമാണു സര്‍ക്കുലര്‍. സാമൂഹ്യസുരക്ഷാപെന്‍ഷന്‍പദ്ധതിയില്‍ കൂടുതല്‍ തുക വേണമെന്നതും നിക്ഷേപിക്കാന്‍ കൂടുതല്‍ സംഘങ്ങള്‍ തയ്യാറായതുമാണു സര്‍ക്കുലറിനു പ്രേരകം. കണ്‍സോര്‍ഷ്യത്തിലേക്കു സംഘങ്ങള്‍ കൊടുക്കുന്ന തുകയ്‌ക്കു 100% സര്‍ക്കാര്‍ ഗ്യാരന്റിയുണ്ട്‌

Moonamvazhi

Authorize Writer

Moonamvazhi has 914 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!