നബാര്‍ഡിന്റെ സ്‌കീംപുരോഗതിനിരീക്ഷണപ്പോര്‍ട്ടല്‍ അടുത്തമാസം

Moonamvazhi

ദേശീയകാര്‍ഷികഗ്രാമവികസനബാങ്കിന്റെ (നബാര്‍ഡ്‌) സഹകരണവികസനനിധിയുടെയും (സിഡിഎഫ്‌ ) മറ്റും സഹായത്തോടെ നടപ്പാക്കുന്ന സ്‌കീമുകളുടെ പുരോഗതി വിലയിരുത്താനുള്ള സമഗ്രഡിജിറ്റല്‍ പോര്‍ട്ടല്‍ സെപ്‌റ്റംബറില്‍ തുടക്കും. നബാര്‍ഡിന്റെ എന്‍ഗേജ്‌ സംവിധാനത്തിന്റെ ഭാഗമായാണിത്‌. നബാര്‍ഡിന്റെ സഹകരണവികസനഇടപെടലുകള്‍ കൂടുതല്‍ കാര്യക്ഷമവും സുതാര്യവും യഥാസമയനിരീക്ഷണവും ഉള്ളവയാക്കുകയാണു ലക്ഷ്യം. സിഡിഎഫില്‍നിന്നു 381.5 കോടി പല സ്‌കീമുകള്‍ക്കായി നല്‍കിയിട്ടുണ്ട്‌. സഹകരണബാങ്കുജീവനക്കാര്‍ക്കു പരിശീലനം നല്‍കാനാണു നല്ലൊരുഭാഗവും ചെലവഴിച്ചത്‌. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലെും ജമ്മു-കശ്‌മീരിലെയും മുന്‍ഗണനാമേഖലകളെ സഹായിക്കാനും പണം ചെലവഴി്‌ച്ചു. 200കോടിയാണു സഞ്ചിതമുലധനം.

Moonamvazhi

Authorize Writer

Moonamvazhi has 572 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!