പള്ളിയാക്കല്‍ ബാങ്കില്‍ ഔഷധക്കഞ്ഞി വിതരണം

moonamvazhi

എറണാകുളംജില്ലയിലെ പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്കിന്റെ മൃതസഞ്ജീവനി ഔഷധസഹകരണസ്വാശ്രയഗ്രൂപ്പ് കര്‍ക്കടകമാസത്തില്‍ ഔഷധക്കഞ്ഞിവിതരണം തുടങ്ങി. ബ്ലോക്കുപഞ്ചായത്തംഗം ജിന്‍സി തോമസ് ഉദ്ഘാടനം ചെയ്തു. ശുഭ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ രമണികൃഷ്ണന്‍കുട്ടി, ബാങ്കുസെക്രട്ടറി വി.വി. സനില്‍, ഭരണസമിതിയംഗങ്ങളായ നൗഫിദ, കെ.എ. പ്രതാപന്‍, എം.പി. വിജയന്‍, ഗ്രൂപ്പംഗങ്ങളായ വിജയമ്മ, എ.കെ. രാജന്‍, ചന്ദ്രമതിതങ്കപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കര്‍ക്കടകം ഏഴുവരെ ഔഷധക്കഞ്ഞിവിതരണം തുടരും.